‘ചെങ്കോട്ടയാണ് ഈ ചേലക്കര’ – യുആർ പ്രദീപിൻ്റെ മുന്നേറ്റത്തിൽ പ്രതികരിച്ച് കെ രാധാകൃഷ്ണൻ എംപി

Date:

തൃശൂര്‍: ചേലക്കര ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലിൽ ആദ്യം മുതലെ വിജയമുറപ്പിച്ച് എൽഡിഎഫ് മുന്നേറുന്നതിനിടെ പ്രതികരണവുമായി സിപിഎം നേതാവും എംപിയുമായ കെ രാധാകൃഷ്ണൻ. ‘ചെങ്കോട്ടയാണ് ഈ ചേലക്കര’ എന്നാണ് കെ രാധാകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചത്. രാധാകൃഷ്ണൻ രാജിവെച്ച ഒഴിവിലാണ് ചേലക്കരയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

പോസ്റ്റല്‍ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ മുതല്‍ യുആർ പ്രദീപിന്‍റെ മുന്നേറുന്ന കാഴ്ചയാണ് ചേലക്കര കണ്ടത്. ഒരുഘട്ടത്തിൽപ്പോലും യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന് മുന്നേറാനായില്ല. പ്രദീപിന്‍റെ ഭൂരിപക്ഷം 10,000 കടക്കുമെന്നാണ് എല്‍ഡിഎഫ് ക്യാമ്പുകൾ പറഞ്ഞതെങ്കിലും 12000 ഭൂരിപക്ഷത്തിലേക്കാണ് പ്രദീപ് ഇപ്പോൾ നീങ്ങുന്നത്. 51,000 അധികം വോട്ടുകൾ പ്രദീപ് നേടിക്കഴിഞ്ഞു.

വിജയമുറപ്പിച്ചതോടെ മാധ്യമങ്ങളോട് പ്രതികരിച്ച ഇടത് സ്ഥാനാർഥി യുആർ പ്രദീപ് സർക്കാർ വിരുദ്ധതയില്ലെന്ന് തെളിഞ്ഞെന്നാണ് പറഞ്ഞത്. ചേലക്കര വീണ്ടും എൽഡിഎഫിനെ ചേർത്തു പിടിച്ചെന്നും യുആർ പ്രദീപ് പറഞ്ഞു. ചേലക്കരയും ചേലക്കരയിലെ ജനങ്ങളും എന്‍റെ പാർട്ടിയും വിജയിച്ചിരിക്കുന്നെന്നും യുആർ പ്രദീപ് ഫേസ്ബുക്ക് പോസ്റ്റിലൂടെയും പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഡൽഹി സ്ഫോടനത്തിൽ തീവ്രവാദ ബന്ധം ; യുഎപിഎ ചുമത്തി കേസെടുത്ത് പോലീസ്

ന്യൂഡൽഹി :  ഡൽഹി ചെങ്കോട്ടയിലുണ്ടായ കാർ സ്ഫോടനത്തിൽ തീവ്രവാദ ബന്ധമുണ്ടെന്ന്  സംശയിക്കുന്നതായി...

40 ദിവസത്തെ സ്തംഭനം, പൂട്ട് തുറക്കാനൊരുങ്ങി അമേരിക്ക ; സെനറ്റിലെ ഒത്തുതീർപ്പ് അടച്ചുപൂട്ടലിന് വിരാമമിടുന്നു

വാഷിങ്ടൺ : അമേരിക്കയിൽ 40 ദിവസത്തെ സ്തംഭനാവസ്ഥയ്ക്ക് വിരാമം. സെനറ്റിൽ ഒത്തുതീർപ്പായതോടെയാണ്...