ഇക്കൊല്ലത്തെ സമാധാന നൊബേൽ ജപ്പാനിലെനിഹോൻ ഹിഡോൻക്യോക്ക് ; ഹിരോഷിമ നാഗസാക്കി അതിജീവിതരുടെ കൂട്ടായ്മക്കുള്ള അംഗീകാരം

Date:

(നോബൽ കമ്മിറ്റി തലവൻ ജോർജൻ വാട്‌നെ ഫ്രൈഡ്‌നെസ് പത്രസമ്മേളനത്തിൽ – Image Courtesy : Javad Parsa/NTB Scanpix via AP)

സ്റ്റോക്കോം : ജപ്പാനിൽ നിന്നുള്ള സന്നദ്ധ സംഘടനയ്ക്ക് ഇക്കൊല്ലത്തെ സമാധാന നൊബേൽ. നിഹോങ് ഹിദ്യാൻക്യോ എന്ന സംഘടനയ്ക്കാണ് പുരസ്കാരം. ആണവായുധ വിമുക്ത ലോകത്തിനായുള്ള പ്രവർത്തനങ്ങൾക്കാണ് അം​ഗീകാരം. ഹിരോഷിമ നാഗസാക്കി അതിജീവിതരുടെ സംഘടനയാണ് നിഹോങ് ഹിദ്യാൻക്യോ.

ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്കും ആണവായുധങ്ങൾ ഇനിയൊരിക്കലും ഉപയോഗിക്കരുതെന്നുമുള്ള ആഹ്വാനം ഉയർത്തിപ്പിടിച്ചുമാണ് സംഘടനയുടെ പ്രവർത്തനം. ഹിബാകുഷ എന്നും സംഘടന അറിയപ്പെടുന്നു. 1956 ലാണ് നിഹോൻ ഹിഡാൻക്യോ രൂപീകൃതമാകുന്നത്. ഹിരോഷിമയിലും നഗസാക്കിയിലും അണുബോംബ് വർഷിച്ചതിൻ്റെ 80-ാം വാർഷികം വരാനിരിക്കെയാണ് പുരസ്കാരം േേടിയെത്തിയത്.

ആണവായുധങ്ങള്‍ ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങളെ നൊബേല്‍ കമ്മിറ്റി മുന്‍കാലങ്ങളില്‍ ആദരിച്ചിട്ടുണ്ട്. മിഡില്‍ ഈസ്റ്റ്, ഉക്രെയ്ന്‍, സുഡാന്‍ എന്നിവിടങ്ങളില്‍ നടക്കുന്ന വിനാശകരമായ യുദ്ധ പശ്ചാത്തലത്തിലാണ് ഈ വര്‍ഷത്തെ സമ്മാനം ആണവായുധ പരിക്ഷണത്തിനെതിരെ പോരാടുന്നവര്‍ക്ക് ലഭിച്ചത്. സാമ്പത്തിക ശാസ്ത്ര സമ്മാനത്തിൻ്റെ വിജയിയെ കൂടി പ്രഖ്യാപിക്കുന്നതോടെ ഈ വര്‍ഷത്തെ നൊബേല്‍ സമ്മാന പുരസ്‌കാരം അവസാനിക്കും. ഒക്ടോബർ 14 നായിരിക്കും പ്രഖ്യാപനം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പാർലമെന്റിൻ്റെ ശൈത്യകാല സമ്മേളനം ഡിസംബർ 1 മുതൽ 19 വരെ

( Photo Courtesy : X) ന്യൂഡൽഹി : പാർലമെന്റിന്റെ ശീതകാല സമ്മേളനംഡിസംബർ...

കെ ജയകുമാര്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കും

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് തലപ്പത്തേക്ക് കെ ജയകുമാര്‍ ഐഎഎസ്...