11 മിനുട്ടിൽ പിറന്ന മൂന്ന് ഗോളുകൾ , ഒരാഴ്‌ചക്കിടെ രണ്ടാം തവണയും ഹാട്രിക്ക് നേടി മെസ്സി ; ഇന്റര്‍മിയാമിക്ക്‌ ചരിത്രവിജയം

Date:

(Photo courtesy : Inter Miami CF/X)

ഫ്ലോറിഡ : ഫ്‌ളോറിഡയിലെ ഫോര്‍ട്ട്‌ ലോഡര്‍ഡെയ്‌ലിലെ ചെയ്‌സ്‌ സ്‌റ്റേഡിയത്തിൻ പുതുചരിത്രമെഴുതി മെസ്സി.11 മിനിറ്റിനിടെ ഹാട്രിക്‌ നേടി അര്‍ജന്റൈന്‍ സൂപ്പര്‍ താരം. എം.എല്‍.എസ്സില്‍ ന്യൂ ഇംഗ്ലണ്ടിനെതിരേ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് അര്‍ജന്റൈന്‍ നായകന്‍ മിന്നും പ്രകടനം പുറത്തെടുത്തത്. നാല്‌ മിനിറ്റിനിടെ ഇരട്ട ഗോള്‍ നേടി ലൂയിസ്‌ സുവാരസും എതിരാളികളുടെ വല വിറപ്പിച്ചതോടെ ന്യൂ ഇംഗ്ലണ്ട്‌ റവല്യൂഷനെതിരെ 6-2 എന്ന സ്‌കോറില്‍ ഇന്റര്‍മിയാമി വന്‍ ജയം നേടി.

പകരക്കാരനായി ഇറങ്ങിയാണ് മെസ്സിയുടെ ഹാട്രിക് നേട്ടം. ഒരാഴ്‌ചയ്ക്കിടെയാണ്‌ മെസ്സി ഹാട്രിക്‌ നേടുന്നത്‌. ബൊളീവിയയ്‌ക്കെതിരെ ദേശീയ ടീമിനായി ഹാട്രിക്‌ നേടിയിരുന്നു.

രണ്ടുഗോളുകള്‍ക്ക് പിന്നിട്ടശേഷമാണ് മയാമി മത്സരത്തിലേക്ക് തിരിച്ചുവന്നത്. രണ്ടാം മിനിറ്റില്‍ ലൂക്ക ലങ്കോണി, 34-ാം മിനിറ്റില്‍ ഡൈലാന്‍ ബൊറേറോ എന്നിവരുടെ ഗോളുകളാണ് ന്യൂ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചത്. എന്നാല്‍ 40,43 മിനിറ്റുകളില്‍ വലകുലുക്കി സുവാരസ് ടീമിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 58-ാം മിനിറ്റില്‍ ബെഞ്ചമിന്‍ ക്രമാഷിയിലൂടെ ഇന്റര്‍ മയാമി ലീഡ് നേടി.. പിന്നാലെയാണ് മെസ്സി പകരക്കാരനായി ഇറങ്ങി മിന്നും പ്രകടനം പുറത്തെടുത്തതും ഹാട്രിക്ക് തികച്ചതും.

ഇതോടെ എംഎല്‍എസ്‌ സപ്പോര്‍ട്ടേഴ്‌സ്‌ ഷീല്‍ഡും ഇന്റര്‍മിയാമി നേടി. മേജര്‍ ലീഗ്‌ സോക്കറില്‍ ഒറ്റ സീസണില്‍ ഏറ്റവും കൂടുതല്‍ പോയിന്റ്‌ നേടുന്ന ടീമായി ഇന്റര്‍മിയാമി മാറി. 34 മത്സരങ്ങളില്‍ നിന്നായി 74 പോയന്റാണ് ഇന്റര്‍ മയാമിക്കുള്ളത്.

33 ഗോളോടെ ക്ലബിന്റെ എക്കാലത്തെയും വലിയ സ്‌കോര്‍ വേട്ടക്കാരനായി മെസ്സി മാറി. ഒരു സീസണില്‍ വ്യത്യസ്‌ത കളിക്കാര്‍ 20 ഗോള്‍ നേടുന്ന ആദ്യ ടീമായും എംഎല്‍എസ്‌ റെക്കോർഡ് കുറിച്ചു. മെസ്സിക്ക്‌ പുറമെ സുവാരസാണ്‌ 20 ഗോളുകള്‍ നേടിയത്‌.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

തൃശൂരിൽ എടപ്പാൾ സ്വദേശിയിൽ നിന്ന് 75 ലക്ഷം രൂപ കവർന്ന് കാറിലെത്തിയ സംഘം

തൃശൂർ : മണ്ണുത്തിയിൽ വൻ കവർച്ച. ബൈപ്പാസ് ജംഗ്ഷന് സമീപം ചായക്കടയിലിരിക്കുകയായിരുന്ന ആളുടെ...

പോറ്റി വിറ്റ സ്വർണ്ണം പിടിച്ചെടുത്തു ; ശബരിമല സ്വർണ്ണക്കവർച്ച അന്വേഷണത്തിൽ കൂടുതൽ പുരോഗതി

ശബരിമല സ്വർണ്ണക്കവർച്ചയിൽ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തലുകളിൽ കൂടുതൽ പുരോഗതി.കർണാടകയിലെ വ്യാപാരി...

മോന്ത ചുഴലിക്കാറ്റ് വരുന്നു; കേരളത്തിൽ കനത്ത മഴക്ക് സാദ്ധ്യതയെന്നും മുന്നറിയിപ്പ്

തിരുവനന്തപുരം : കേരളത്തില്‍ കാലവര്‍ഷത്തിന് സമാനമായ മഴ ലഭിക്കാന്‍ സാദ്ധ്യതയെന്ന് കാലാവസ്ഥ...