Saturday, April 4, 2026

കല്ലമ്പലത്ത് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞു; 3 പേരുടെ നില ഗുരുതരം

Date:

തിരുവനന്തപുരം : കല്ലമ്പലത്ത് വിദ്യാർത്ഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്. മൂന്ന് വിദ്യാര്‍ത്ഥികളുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ട്. തൃശൂര്‍ സഹൃദയ എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. 40 വിദ്യാർത്ഥികളും അദ്ധ്യാപകരുമാണ് ബസിലുണ്ടായിരുന്നത്. ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥികളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച പുലര്‍ച്ചെ കല്ലമ്പലത്തിനടുത്തുള്ള നാവായിക്കുളം യദുക്കാട് ആണ് അപകടം നടന്നത്. ബസ് ബൈപ്പാസിലൂടെ യാത്ര തുടരുന്നതിനിടെ മേല്‍പ്പാലത്തില്‍ നിന്ന് താഴെ സര്‍വ്വീസ് റോഡിലേക്ക്  മറിയുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. വിഴിഞ്ഞം പോര്‍ട്ടിലേക്ക് പഠനാവശ്യത്തിന് പോകുകയായിരുന്നു വിദ്യാര്‍ത്ഥികള്‍.

നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബസ് വെട്ടിപ്പൊളിച്ചാണ് ബസിനുള്ളില്‍ കുടുങ്ങിയ പല വിദ്യാര്‍ത്ഥികളേയും പുറത്തെടുത്തത്. ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് സംശയിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

തൃശ്ശൂരിൽ വോട്ടിനായി ബിജെപി വക കിറ്റ് !;  എൽഡിഎഫിന്റെ പരാതിയിൽ കിറ്റുകൾ പിടികൂടി, സൂപ്പർമാർക്കറ്റ് അടപ്പിച്ചു

തൃശ്ശൂർ : ഭക്ഷ്യക്കിറ്റ് നൽകി വോട്ടർമാരെ സ്വാധീനിക്കാൻബിജെപി ശ്രമമെന്ന് പരാതി. തൃശ്ശൂർ...

ഒരു യുഎസ് യുദ്ധവിമാനം കൂടി തകർത്തെന്ന് ഇറാൻ; A-10 തകർന്നുവീണത് ഹോർമുസിനടുത്ത്

ടെഹ്‌റാൻ: എഫ്-15 ഇ യുദ്ധവിമാനത്തിനു പിന്നാലെ മറ്റൊരു യുഎസ് യുദ്ധവിമാനം കൂടി...

ഇറാൻ വെടിവെച്ചിട്ട വിമാനത്തിലെ ഒരു പൈലറ്റിനെ  രക്ഷപ്പെടുത്തി യുഎസ്; മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നെന്നും റിപ്പോർട്ട്

ഇറാനിയൻ സൈന്യം വെടിവച്ചിട്ട F-15E യുദ്ധവിമാനത്തിന്റെ ഒരു പൈലറ്റിനെ യുഎസ്  രക്ഷപ്പെടുത്തിയതായി റിപ്പോർട്ട്....