Tuesday, April 7, 2026

യുഎസ് തിരഞ്ഞെടുപ്പിൽ ട്രംപ് പിന്നോട്ട്, കമലക്ക് മുൻതൂക്കം : സർവ്വേ

Date:

വാഷിങ്ടൻ ∙  യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പോരാട്ടം കടുക്കുകയാണ്. സംസ്ഥാനങ്ങളിലെല്ലാം ഡെമോക്രാറ്റ് സ്ഥാനാർത്ഥി കമല ഹാരിസിനു മുൻതൂക്കമെന്ന് അഭിപ്രായ സർവ്വേകൾ. ജോ ബൈഡനു പകരം സ്ഥാനാർത്ഥിയായി കമല രംഗപ്രവേശം ചെയ്തതോടെ, റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ഡോണൾഡ് ട്രംപിനുണ്ടായിരുന്ന മുന്നേറ്റം അവസാനിച്ചെന്നാണ് അഭിപ്രായ സർവ്വേ നിരീക്ഷകരായ റിയൽ ക്ലിയർ പൊളിറ്റിക്സ് മുന്നോട്ട് വെക്കുന്ന കണക്കുകൾ.

ദേശീയ സർവ്വേകളിലെല്ലാം കൂടി ശരാശരി 0.5% പോയിന്റ് മുൻതൂക്കമാണ് കമല സ്വന്തമാക്കിയിരിക്കുന്നത്. നേരത്തേ ബൈഡൻ ട്രംപിനെക്കാൾ പിന്നിലായിരുന്ന വിസ്കോൻസെൻ, മിഷിഗൻ എന്നീ സംസ്ഥാനങ്ങൾ കമല തിരിച്ചുപിടിച്ചു. ഈ രണ്ടിടത്തും പെൻസിൽവേനിയയിലും 4% പോയിന്റ് മുന്നിലാണു കമലയെന്നാണ് ന്യൂയോർക്ക് ടൈംസിന്റെ ഏറ്റവും പുതിയ അഭിപ്രായ സർവ്വേ പറയുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

യുഎസ് വെടിനിർത്തൽ നിർദ്ദേശം നിരസിച്ച് ഇറാൻ; യുദ്ധം അവസാനിപ്പിക്കാൻ 10 നിബന്ധനകൾ!

ടെഹ്റാൻ : അമേരിക്കയുടെ വെടിനിർത്തൽ നിർദ്ദേശം ഇറാൻ നിരസിച്ചു. പാക്കിസ്ഥാൻ വഴിയുള്ള നിർദ്ദേശത്തിന്...

വീണ്ടും പിണങ്ങി ശ്രീലേഖ ; എസ് ജയശങ്കർ പേര് പരാമർശിക്കാത്തതിൽ പ്രതിഷേധിച്ച് പ്രചാരണ പരിപാടിക്കിടെ വേദി വിട്ടു, അനുനയിപ്പിച്ച് നേതാക്കൾ

തിരുവനന്തപുരം : പ്രചാരണ പരിപാടിക്കിടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പേര് പരാമർശിക്കാത്തതിൽ പിണങ്ങി...