Thursday, October 29, 2026

പത്തനംതിട്ടയിൽ ഇംപോസിഷൻ എഴുതി സ്വകാര്യ ബസ് ജീവനക്കാർ -‘വിദ്യാർത്ഥികളെ കയറ്റും, മര്യാദയ്ക്ക് പെരുമാറും’; പുതിയ ശിക്ഷാ നടപടിയുമായ് ട്രാഫിക് പൊലീസ്

Date:

പത്തനംതിട്ട: വിദ്യാർത്ഥികളെ കയറ്റാതിരുന്ന സ്വകാര്യ ബസ് ജീവനക്കാരെ ഇംപോസിഷൻ എഴുതിപ്പിച്ച് ട്രാഫിക്ക് പൊലീസ്. പത്തനംതിട്ട- ചവറ റൂട്ടിലോടുന്ന സ്വാകാര്യ ബസിലെ കണ്ടക്ടർക്കും ഡ്രൈവർക്കുമാണ് ഇംപോസിഷൻ എഴുതേണ്ടി വന്നത്.

‘സ്കൂൾ- കോളജ് കുട്ടികളെ ബസിൽ കയാറ്റാതിരിക്കുകയോ, കുട്ടികളോട് അപമര്യാദയായി പെരുമാറുകയോ ചെയ്യില്ല’ എന്ന് ഡ്രൈവറും കണ്ടക്ടറും 100 വട്ടം എഴുതി. രണ്ടര മണിക്കൂറെടുത്താണ് ഇവർ ഇംപോസിഷൻ എഴുതി തീർത്തത്.

കഴിഞ്ഞ ദിവസം പാർത്ഥസാരഥി ജംഗ്ഷനിലെ ബസ് സ്റ്റോപ്പിലാണ് സംഭവം. നിർത്തിയിട്ട ബസിൽ കോളേജ് വിദ്യാർത്ഥികൾ കയറാൻ തുടങ്ങിയപ്പോൾ അടുത്ത ബസിൽ വരാൻ പറഞ്ഞ് കണ്ടക്ടറും ഡ്രൈവറും തടഞ്ഞു. എന്നാൽ വിദ്യാർത്ഥികൾ കയറാൻ ശ്രമിച്ചപ്പോൾ ഇരുവരും വിലക്കുകയും കയർത്ത് സംസാരിക്കുകയുമായിരുന്നു.

സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ അടൂർ ട്രാഫിക്ക് എസ് ഐ ജി സുരേഷ് കുമാറാണ് ബസ് കണ്ടെത്തി ജീവനക്കാരെ ട്രാഫിക്ക് സ്റ്റേഷനിൽ വിളിച്ചു വരുത്തി പെറ്റിക്കേസ് എടുക്കുന്നതിനു പകരം ഇംപോസിഷൻ എഴുതിപ്പിച്ചത്.

പെറ്റിക്കേസ് എടുത്താൽ ഇതു വീണ്ടും ആവർത്തിക്കും. അതിനാലാണ് ഇംപോസിഷൻ എഴുതിപ്പിച്ചത്. ഇനിയും ആവർത്തിച്ചാൽ കടുത്ത നടപടികളിലേക്കു നീങ്ങുമെന്നു എസ്ഐ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഇനി 24 മണിക്കൂറും റേഷൻ വാങ്ങാം; സംസ്ഥാനത്ത് ജില്ലകൾ തോറും ഗ്രെയിൻ എടിഎം വരുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് 24 മണിക്കൂറും റേഷൻ വാങ്ങാനുള്ള സൗകര്യമൊരുങ്ങന്നു. റേഷൻ...

‘വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ’; ഇന്ത്യാ മുന്നണി റാലിക്ക് പിന്തുണ പ്രഖ്യാപിച്ച് സിജെപി

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യവുമായി ഡൽഹിയിൽ നവംബർ...

‘തീരദേശ മേഖലയെ തീറെഴുതി കൊടുക്കാൻ അനുവദിക്കില്ല’: മാരിടൈം ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് സഭ ബഹിഷ്ക്കരിച്ച് പ്രതിപക്ഷം

തിരുവനന്തപുരം : മാരിടൈം ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം....

സ്‌പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ അപകടം; 49 പേർ കൊല്ലപ്പെട്ടു, 179 പേർക്ക് പരിക്ക്

മാഡ്രിഡ് : സ്‌പെയിനിൽ അതിവേഗ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് 49 പേർ...