Wednesday, March 11, 2026

ട്രംപിന് ലഭിച്ചു ‘നൊബേൽ’! ; തനിക്ക് ലഭിച്ച നൊബേൽ സമ്മാനം ട്രംപിന് കൈമാറി വെനസ്വേലൻ നേതാവ് മച്ചാഡോ

Date:

വാഷിങ്ടൺ : തനിക്ക് ലഭിച്ച സമാധാനത്തിനുള്ള നൊബൽ സമ്മാനം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സമ്മാനിച്ച് വെനസ്വേല പ്രതിപക്ഷനേതാവും സമാധാന നൊബേൽ ജേതാവുമായ മരിയ കൊറിന മച്ചാഡോ. വ്യാഴാഴ്ച വൈറ്റ് ഹൗസിൽ ട്രംപുമായി നടന്ന കൂടിക്കാഴ്ചയ്ക്കിടെയാണ് മച്ചാഡോ സ്വർണ്ണ മെഡൽ ട്രംപിന് സമ്മാനിച്ചത്.

ദിവസങ്ങൾക്കു മുമ്പു തന്നെ കൂടിക്കാഴ്ചയ്ക്കിടെ തനിക്ക് ലഭിച്ച സമാധാനത്തിനുള്ള നൊബേൽ സമ്മാനം ട്രംപിന് കൈമാറുമെന്ന് മച്ചാഡോ സൂചന നൽകിയിരുന്നു. വെനസ്വേ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ സൈനിക നടപടിയിലൂടെ പിടികൂടിയ സംഭവത്തിൽ ആഗോള തലത്തിൽ അമേരിക്കയ്ക്ക് എതിരെ വികാരം ശക്തമാകുന്നതിനിടെയാണ് മച്ചാഡോയുടെ നടപടി. ട്രംപിന്റെ സമാനതകളില്ലാത്ത പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമായാണ് തനിക്ക് ലഭിച്ച പുരസ്‌കാരം സമർപ്പിക്കുന്നതെന്ന് ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മരിയ കൊറിന മച്ചാഡോ പറഞ്ഞു.

അതേ സമയം, നൊബേൽ സമ്മാനം റദ്ദാക്കാനോ മറ്റൊരാൾക്ക് കൈമാറാനോ സാദ്ധ്യമല്ലെന്ന് നോർവീജിയൻ നൊബേൽ ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയിരുന്നു. വെനസ്വേലയിൽ ഒളിവിൽ ജീവിച്ച മച്ചാഡോ കഴിഞ്ഞവർഷം നൊബേൽ സമ്മാനം സ്വീകരിക്കാനാണ് രാജ്യത്തിന് പുറത്തുവന്നത്.
പ്രസിഡന്റ് ഡൊണാൾഡ് ജെ. ട്രംപ് വെനിസ്വേലയുടെ മരിയ കൊറിന മച്ചാഡോയുമായി ഓവൽ ഓഫീസിൽ കൂടിക്കാഴ്ച നടത്തിയതായും ആ സമയം പ്രസിഡന്റിന് സമാധാനത്തിനുള്ള നോബൽ സമ്മാനം സമ്മാനിച്ചതായും വൈറ്റ് ഹൗസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘തികഞ്ഞ പ്രോട്ടോകോൾ ലംഘനം, കേരളത്തെ അപമാനിക്കുന്നതിന് തുല്യം’ : ദേശീയപാത-66 ഉദ്ഘാടന പരിപാടിയിൽ നിന്ന് ഒഴിവാക്കിയതിൽ മന്ത്രി റിയാസ്

തിരുവനന്തപുരം : കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയപാത-66 ഉദ്ഘാടന...

കെ ജി സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ

തിരുവനന്തപുരം : നി​യ​മ സെ​ക്ര​ട്ട​റി കെ.​ജി.​സ​ന​ൽ​കു​മാ​ർ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ണ​റാ​കും. നി​ല​വി​ലെ...

‘പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും’; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം : പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ തീരുമാനമെടുത്ത്...

നഴ്‌സുമാരുടെ സമരത്തില്‍ ഇടപെട്ട് ഹൈക്കോടതി; ആശുപത്രി സേവനങ്ങള്‍ മുടങ്ങരുതെന്ന് നിര്‍ദ്ദേശം

കൊച്ചി : നഴ്‌സ്മാരുടെ സമരത്തെ തുടർന്ന് ആശുപത്രി സേവനങ്ങള്‍ മുടങ്ങരുതെന്നും ജോലി...