മോസ്കോയിൽ ആക്രമണം നടത്താൻ കഴിയുമോ എന്ന് സെലെൻസ്‌കിയോട് ട്രംപ് ചോദിച്ചതായി റിപ്പോർട്ട്

Date:

വാഷിങ്ടൺ: ദീർഘദൂര മിസൈലുകൾ തന്നാൽ മോസ്കോ ആക്രമിക്കാമോയെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയോട് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. യുഎസ് നിർമ്മിത എടിഎസിഎംഎസ് മിസൈലുകൾ ഉക്രെയ്നിലേക്ക് എത്തിക്കാനുള്ള സാദ്ധ്യതയെക്കുറിച്ചും ട്രംപ് ചർച്ച ചെയ്തതായും റിപ്പോർട്ടുണ്ട്.

മോസ്കോയോ സെന്റ് പീറ്റേഴ്സ് ബർഗോ യുക്രെയ്ൻ ആക്രമിക്കണമെന്നാണ് ട്രംപ് ആഗ്രഹിക്കുന്നത്. ജൂലൈ 4ന് സെലെൻസ്കിയുമായി നടന്ന ടെലിഫോൺ സംഭാഷണത്തിനിടെയാണ് ഇക്കാര്യം ട്രംപ് ആവശ്യപ്പെട്ടതെന്ന് ഒരു രാജ്യാന്തര മാധ്യമത്തിൻ്റെ റിപ്പോർട്ടിൽ പറയുന്നു.

‘വൊളോഡിമിർ, നിങ്ങൾക്ക് മോസ്കോയും സെന്റ് പീറ്റേഴ്സ് ബർഗും ആക്രമിക്കാനാകുമോ? – നിങ്ങൾ ആയുധങ്ങൾ തന്നാൽ തീർച്ചയായും ആക്രമിക്കാം.” – ട്രംപിൻ്റെ സെലെൻസ്കി ചോദ്യവും അതിനോടുള്ള സെലെൻസ്കിയുടെ മറുപടിയും ഇങ്ങനെ.

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ഉക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ സംസാരിച്ചതിന് ഒരു ദിവസത്തിന് ശേഷം, ജൂലൈ 4 ന് സെലെൻസ്‌കിയുമായുള്ള ഒരു ഫോൺ സംഭാഷണത്തിനിടെയാണ് ട്രംപ് ഈ പരാമർശങ്ങൾ നടത്തിയതെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. ഉക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡൻ്റ് താൽപ്പര്യം കാണിക്കാത്തതിൽ പുടിനുമായുള്ള സംഭാഷണത്തിൽ ട്രംപ് നിരാശ പ്രകടിപ്പിച്ചിരുന്നു.

തിങ്കളാഴ്ച വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് മോസ്കോയ്ക്ക് കർശന മുന്നറിയിപ്പ് നൽകിയിരുന്നു. തങ്ങൾ ‘ദ്വിതീയ താരിഫുകൾ’ നടപ്പിലാക്കാൻ പോകുകയാന്നെന്നും 50 ദിവസത്തിനുള്ളിൽ ഉക്രെയ്നുമായുള്ള വെടിനിർത്തൽ കരാറിൽ എത്തിയില്ലെങ്കിൽ അത് 100 ശതമാനം ആയിരിക്കുമെന്നുമായിരുന്നു ട്രംപിൻ്റെ ഭീഷണി.

പലതവണ വെടിനിർത്തൽ ചർച്ചകൾ നടത്തിയിട്ടും മിസൈൽ ആക്രമണങ്ങൾ തുടരുന്നതിന് റഷ്യൻ പ്രസിഡന്റിനെ ട്രംപ് വിമർശിച്ചിരുന്നു. ഉക്രെയ്‌നിനെ പിന്തുണയ്ക്കുന്നതിനായി പാട്രിയറ്റ് മിസൈൽ സംവിധാനങ്ങൾ നാറ്റോയ്ക്ക് അയയ്ക്കുമെന്നും നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടിനൊപ്പം ഓവൽ ഓഫീസിൽ നിന്ന് സംസാരിച്ച യുഎസ് പ്രസിഡന്റ് പ്രഖ്യാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

യുഡിഎഫിന് തിരിച്ചടി: കടമക്കുടിയില്‍ എല്‍സി ജോര്‍ജിൻ്റെ പത്രിക തള്ളിയതിനെതിരെ നൽകിയ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി : കടമക്കുടി ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി  എല്‍സി...

ബാബു കുടുക്കിൽ ഒളിവിൽ ; സ്ഥാനാര്‍ത്ഥിയ്ക്കായി പ്രചരണത്തിനിറങ്ങാനാവാതെ യുഡിഎഫും കുടുക്കിൽ!

താമരശ്ശേരി: താമരശ്ശേരി പഞ്ചായത്തിലെ 11-ാം വാർഡായ കരിങ്ങമണ്ണയിൽ പ്രചരണത്തിന് ഇറങ്ങാനാവാതെ കുടുക്കിലായിരിക്കുകയാണ്...

വൻ‌താര ആഗോള നിലവാരമുള്ള നിയമപരമായ സംരക്ഷണ കേന്ദ്രം ; അംഗീകരിച്ച് യുഎൻ വന്യജീവി കൺവെൻഷൻ

ന്യൂഡൽഹി : വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ അന്താരാഷ്ട്ര വ്യാപാരത്തെക്കുറിച്ചുള്ള യുഎൻ കൺവെൻഷൻ...