Tuesday, April 7, 2026

അപൂര്‍വ്വയിനം പക്ഷികളുമായി കൊച്ചി വിമാനത്താവളത്തിൽ രണ്ടുപേര്‍ പിടിയില്‍ ; പക്ഷിക്കടത്ത് 75,000 രൂപ പ്രതിഫലത്തിൽ

Date:

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ടുലക്ഷം രൂപവരെ വിലവരുന്ന 14 അപൂര്‍വ്വയിനം പക്ഷികളുമായി രണ്ടുപേര്‍ പിടിയില്‍. തായ് എയര്‍വേയ്സിൽ എത്തിയ തിരുവനന്തപുരം സ്വദേശികളായ ശരത്, ബിന്ദു എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്.

പ്രാഥമിക നിരീക്ഷണത്തിൽ സംശയം തോന്നിയതിനെത്തുടര്‍ന്നാണ് ഇരുവരുടേയും ബാഗേജ് സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയത്. തുടര്‍ന്നാണ് വേഴാമ്പലുകളുള്‍പ്പെടെയുള്ള പക്ഷികളെ കണ്ടെത്തിയത്. തായ്ലാൻ്റിൽ നിന്നും കൊണ്ടുവന്ന പക്ഷികള്‍ക്ക്
25,000 മുതല്‍ രണ്ടുലക്ഷം രൂപവരെ വിലവരും.

75,000 രൂപ പ്രതിഫലത്തിനാണ് തങ്ങൾ പക്ഷികളെ കടത്തിയതെന്നാണ് പിടിയിലായവര്‍ മൊഴി നല്‍കിയിട്ടുള്ളത്. പക്ഷികളെ ആര്‍ക്കാണ് കൈമാറാനിരുന്നതെന്നത് അടക്കമുള്ള കാര്യങ്ങള്‍ വനംവകുപ്പും കസ്റ്റംസും ചേര്‍ന്ന് പരിശോധിക്കും. പക്ഷികളെ തായ്‌ലൻഡിലേക്കുതന്നെ തിരിച്ചയക്കാനുള്ള നടപടികളാണ് നടന്നുവരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

യുഎസ് വെടിനിർത്തൽ നിർദ്ദേശം നിരസിച്ച് ഇറാൻ; യുദ്ധം അവസാനിപ്പിക്കാൻ 10 നിബന്ധനകൾ!

ടെഹ്റാൻ : അമേരിക്കയുടെ വെടിനിർത്തൽ നിർദ്ദേശം ഇറാൻ നിരസിച്ചു. പാക്കിസ്ഥാൻ വഴിയുള്ള നിർദ്ദേശത്തിന്...

വീണ്ടും പിണങ്ങി ശ്രീലേഖ ; എസ് ജയശങ്കർ പേര് പരാമർശിക്കാത്തതിൽ പ്രതിഷേധിച്ച് പ്രചാരണ പരിപാടിക്കിടെ വേദി വിട്ടു, അനുനയിപ്പിച്ച് നേതാക്കൾ

തിരുവനന്തപുരം : പ്രചാരണ പരിപാടിക്കിടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പേര് പരാമർശിക്കാത്തതിൽ പിണങ്ങി...