വാഷിങ്ടൺ : ഉക്രെയ്ൻ – റഷ്യ സംഘർഷം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ കാണാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഓഗസ്റ്റ് 15 ന് അലാസ്കയിൽ വെച്ചായിരിക്കും കൂടിക്കാഴ്ചയെന്ന് ട്രംപ് വെള്ളിയാഴ്ച പറഞ്ഞു.

“അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡന്റ് എന്ന നിലയിൽ ഞാനും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിലുള്ള ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൂടിക്കാഴ്ച അടുത്ത വെള്ളിയാഴ്ച, 2025 ഓഗസ്റ്റ് 15 ന് ഗ്രേറ്റ് സ്റ്റേറ്റായ അലാസ്കയിൽ നടക്കും.” ട്രംപ് ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
