Tuesday, September 22, 2026

ഡൽഹിയിൽ കനത്ത മഴ, നിരവധിയിടങ്ങളിൽ വെള്ളക്കെട്ട്; 90 വിമാനങ്ങൾ വൈകി

Date:

ന്യൂഡൽഹി : ശനിയാഴ്ച പെയ്ത കനത്ത മഴയിൽ ഡൽഹി-എൻസിആറിലെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. രാവിലെ മുതലെ ഡൽഹി നഗരം നിശ്ചലമാണ്. ഫ്ലൈറ്റ് റഡാറിൽ നിന്നുള്ള ഡാറ്റ പ്രകാരം ഏകദേശം 90 വിമാനങ്ങൾ വൈകി, നാലെണ്ണം റദ്ദാക്കിയതോടെ വിമാന പ്രവർത്തനങ്ങളെയും സാരമായി  ബാധിച്ചു.

“ഐഎംഡിയുടെ പ്രവചനം അനുസരിച്ച്, ഡൽഹിയിൽ മോശം കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. എന്നിരുന്നാലും, എല്ലാ വിമാന പ്രവർത്തനങ്ങളും നിലവിൽ സാധാരണമാണ്.” ഡൽഹിയിലെ ഐജിഐ വിമാനത്താവളത്തിൻ്റെ വാർത്താ കുറിപ്പിൽ പറയുന്നു. 

രാവിലെ വരെ കനത്ത മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) പ്രവചിച്ചിരുന്നു. തുടർച്ചയായി പെയ്യുന്ന മഴ താപനില കുറയ്ക്കാൻ സഹായിച്ചു. ചൂടിൽ നിന്ന് രക്ഷനേടിയെങ്കിലും ഡൽഹി നിവാസികൾ വെള്ളക്കെട്ടിൽ വലഞ്ഞു.
പല പ്രദേശങ്ങളിലും രാത്രിയിൽ ആരംഭിച്ച മഴ രാവിലെ വരെ അതേ തീവ്രതയോടെ പെയ്തിറങ്ങിയതോടെ  നിരവധി അണ്ടർപാസുകൾ വെള്ളത്തിനടിയിലായി. തെരുവുകളിലും വെള്ളം കയറി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സിഎംആര്‍എല്‍-എക്സാലോജിക് കേസ്: ഇഡി കത്തിൽ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍

തിരുവനന്തപുരം : സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കത്തിൽ...

ബഫർ സോൺ ഏഴാം കരട് വിജ്ഞാപനം : സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിറോ മലബാർ സഭ

തിരുവനന്തപുരം : ബഫര്‍ സോണ്‍ വിഷയത്തിൽ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിറോ...

അളവിൽ കൂടിയ മദ്യം കൈവശം വെച്ച കേസ്:ആന്റോ അഗസ്റ്റിന് ഉപാധികളോടെ ജാമ്യം

കൊച്ചി: അളവിൽ കൂടുതൽ മദ്യം വീട്ടിൽ സൂക്ഷിച്ചതിൻ്റെ പേരിൽ എക്‌സൈസ് രജിസ്റ്റര്‍...

പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജനത്തിൽ മാറ്റമില്ല; കേന്ദ്രമന്ത്രിയുമായുള്ള എംപിമാരുടെ കൂടിക്കാഴ്ച ഫലം കണ്ടില്ല

ന്യൂഡൽഹി : പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജന കാര്യത്തിൽ മാറ്റമുണ്ടാവാനിടയില്ല.  പ്രശ്‌ന...