Friday, January 9, 2026

മ്യാന്മാറിലെ ഉൾഫ ക്യാമ്പിൽ ഇന്ത്യ ഡ്രോൺ ആക്രമണം നടത്തിയതായി ഉൾഫ-ഐ ; ആരോപണം നിഷേധിച്ച് ഇന്ത്യൻ സൈന്യം

Date:

ഗുവാഹത്തി : മ്യാൻമറിലെ തങ്ങളുടെ ക്യാംപുകൾക്കു നേരെ ഇന്ത്യൻ സൈന്യം ഡ്രോൺ, മിസൈൽ ആക്രമണം നടത്തിയതായി നിരോധിത സംഘടനയായ യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസോം- ഇൻഡിപെൻഡന്റ് (ഉൾഫ-ഐ). ആരോപണം സൈനിക അധികൃതർ നിഷേധിച്ചു.

പുലർച്ചെ രണ്ടു മുതൽ നാലു വരെ നാഗാലാൻഡിലെ ലോങ്വ മുതൽ അരുണാചൽ പ്രദേശിലെ പാങ്സോ പാസ് വരേയുള്ള മേഖലയിൽ ആക്രമണം നടത്തിയെന്നാണ് ഉൾഫയുടെ ആരോപണം. ആക്രമണത്തിൽ തങ്ങളുടെ കമാൻഡർ ‘ലഫ്. ജനറൽ’ നയൻ അസം, ഗണേഷ് അസം, പ്രദീപ് അസം എന്നിവർ കൊല്ലപ്പെട്ടതായും 19 പേർക്ക് പരുക്കേറ്റതായും സംഘടന പ്രസ്താവനയിൽ വ്യക്തമാക്കുന്നു. മണിപ്പുർ സായുധ ഗ്രൂപ്പുകളായ റവല്യൂഷണറി പീപ്പിൾസ് ഫ്രണ്ടിന്റെ കേഡറുകളും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി അവർ പറഞ്ഞു.

മ്യാന്മർ സൈന്യവുമായി സഹകരിച്ചാണ് ആക്രമണം നടത്തിയതെന്നും റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. എന്നാൽ ഗുവാഹത്തിയിലെ പ്രതിരോധ വക്താവ് ലെഫ്റ്റനന്റ് കേണൽ മഹേന്ദ്ര റാവത്ത് ഇക്കാര്യം നിഷേധിച്ചു. അതിർത്തി കടന്നുള്ള ആക്രമണം ഉണ്ടായിട്ടില്ല എന്ന് സൈനിക അധികൃതരും അസമിന്റെ മണ്ണിൽ നിന്ന് ഇത്തരം ആക്രമണം ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ ഇഡിയും രംഗത്ത് ; ഇസിഐആർ രജിസ്റ്റർ ചെയ്തു

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ചയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ...

ശബരിമല സ്വര്‍ണ്ണക്കവർച്ചാക്കേസിൽ തന്ത്രി കണ്ഠരര് രാജീവരര് അറസ്റ്റില്‍ ; പോറ്റിയെ കേറ്റിയത് തന്ത്രി!

തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കവർച്ചാക്കേസില്‍ തന്ത്രി കണ്ഠരര് രാജീവരര് അറസ്റ്റില്‍. രാവിലെ...

ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസ് : ഒത്തുതീർപ്പാക്കാൻ കൈക്കൂലി വാങ്ങിയ 4 പോലീസുകാർക്ക് സസ്‌പെൻഷൻ

കുറുപ്പംപടി: ഗുജറാത്തിൽ നടന്ന ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീർപ്പാക്കാമെന്ന് പറഞ്ഞ്...

പി വി അന്‍വറിനെ ഇ ഡി ചോദ്യം ചെയ്ത് വിട്ടയച്ചു

കൊച്ചി: അനധികൃത സ്വത്തുസമ്പാദന കേസിൽ നിലമ്പൂർ മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പി വി അന്‍വറിനെ എൻഫോഴ്സ്മെൻ്റ്...