Monday, September 21, 2026

കോഴിക്കോട് വീണ്ടും റാഗിംങ് : പാട്ടുപാടാന്‍ അറിയില്ലെന്ന് പറഞ്ഞതിന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക്  ക്രൂരമര്‍ദ്ദനം

Date:

കോഴിക്കോട് : അത്തോളിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് നേരെ സീനിയേഴ്‌സിന്റെ ക്രൂരമര്‍ദ്ദനം. അത്തോളി ജിവിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കാണ് മര്‍ദനമേറ്റത്. പാട്ടുപാടാന്‍ പറഞ്ഞപ്പോള്‍ അറിയില്ലെന്ന് പറഞ്ഞതാണ് മർദ്ദിക്കാൻ കാരണമായത്. ഒരാഴ്ച മുന്‍പാണ് വിദ്യാര്‍ത്ഥി അത്തോളി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അഡ്മിഷന്‍ എടുത്തത്.

നവാഗതരെ റാഗ് ചെയ്യുന്നതിനിടെ വിദ്യാര്‍ത്ഥിയോട് പാട്ടുപാടാനും ഡാന്‍സ് ചെയ്യാനും ആവശ്യപ്പെടുകയായിരുന്നു. രണ്ടും ചെയ്യാനറിയില്ലെന്ന് പറഞ്ഞത് സീനിയേഴ്സിനെ ചൊടിപ്പിച്ചു. പുതിയ കുട്ടികള്‍ തുടങ്ങിയ ഇന്‍സ്റ്റാഗ്രാം പേജ് സംബന്ധിച്ചും തര്‍ക്കമുണ്ടായി. ഇതേതുടര്‍ന്ന് സ്‌കൂളിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് കുട്ടിയെ വിളിച്ചുവരുത്തിയാണ് ക്രൂരമായി മര്‍ദ്ദിച്ചത്. റാഗിംങ് നടന്നെന്ന് സ്‌കൂളിലെ ആന്റി റാഗിംങ് സെല്‍ സ്ഥിരീകരിച്ചു. അഞ്ച് വിദ്യാര്‍ത്ഥികളെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തു. സംഭവം അത്തോളി പോലീസ് അന്വേഷിക്കുന്നു. .

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണം – പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിതമായ സമീപനവും...

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും – മുഖ്യമന്ത്രി വി ഡി സതീശൻ; പ്രഖ്യാപനം ഐഎന്‍ടിയുസി വേദിയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍....

ബിജെപിക്കെതിരെ അഖിലേഷ് യാദവിൻ്റെ തെരഞ്ഞെടുപ്പ് തന്ത്രം ഫലം കാണുമോ ?; പ്രത്യേകം ലക്ഷ്യം വെയ്ക്കുന്നത് 27 മണ്ഡലങ്ങൾ

ലക്നൗ : ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 27 മണ്ഡലങ്ങൾ ലക്ഷ്യം...