കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവള റെയിൽവെ സ്റ്റേഷൻ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വെെഷ്ണവ്. കേന്ദ്ര മന്ത്രി ജോർജ് കുര്യന് അശ്വിനി വൈഷ്ണവ് ഉറപ്പുനൽകിയതാണ് ഈ വിവരമെന്നറിയുന്നു. വിമാനത്താവള യാത്രക്കാരുടെ ചിരകാല സ്വപ്നം കൂടിയാണ് നെടുമ്പാശ്ശേരി വിമാനത്താവള റെയിൽവെ സ്റ്റേഷൻ.
കഴിഞ്ഞവർഷം വിൻഡോ-ട്രെയിലിങ് ഇൻസ്പെക്ഷൻ നടത്തിയപ്പോൾ റെയിൽവെ മന്ത്രിതന്നെ ഉദ്യോഗസ്ഥർക്ക് സ്റ്റേഷന്റെ സ്ഥാനവും മറ്റും കാണിച്ചുകൊടുത്തിരുന്നു. ജോർജ് കുര്യനും റെയിൽവെ മന്ത്രിക്ക് ഒപ്പം ഇൻസ്പെക്ഷനിൽ പങ്കെടുത്തിരുന്നു.
സാധാരണ യാത്രക്കാരുടെ ക്ലേശം പരിഹരിക്കാനായി മെമു ട്രെയിനുകൾക്ക് നവംബർ മുതൽ കോച്ചുകൾ വർദ്ധിപ്പിക്കുമെന്നും അശ്വിനി വെെഷ്ണവ് അറിയിച്ചു. യാത്രക്കാരുടെ സൗകര്യാർത്ഥം വിവിധ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം അനുഭാവപൂർവ്വം പരിഗണിക്കാമെന്നും അശ്വിനി വെെഷ്ണവ് ജോർജ് കുര്യന് വാക്ക് നൽകിയിട്ടുണ്ടെന്ന് പറയുന്നു.