Wednesday, October 28, 2026

നെടുമ്പാശ്ശേരി റെയിൽവെ സ്റ്റേഷൻ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വെെഷ്ണവ്

Date:

‌കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവള റെയിൽവെ സ്റ്റേഷൻ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വെെഷ്ണവ്. കേന്ദ്ര മന്ത്രി ജോർജ് കുര്യന് അശ്വിനി വൈഷ്ണവ് ഉറപ്പുനൽകിയതാണ് ഈ വിവരമെന്നറിയുന്നു. വിമാനത്താവള യാത്രക്കാരുടെ ചിരകാല സ്വപ്നം കൂടിയാണ് നെടുമ്പാശ്ശേരി വിമാനത്താവള റെയിൽവെ സ്റ്റേഷൻ.

കഴിഞ്ഞവർഷം വിൻഡോ-ട്രെയിലിങ് ഇൻസ്പെക്ഷൻ നടത്തിയപ്പോൾ റെയിൽവെ മന്ത്രിതന്നെ ഉദ്യോഗസ്ഥർക്ക് സ്റ്റേഷന്റെ സ്ഥാനവും മറ്റും കാണിച്ചുകൊടുത്തിരുന്നു. ജോർജ് കുര്യനും റെയിൽവെ മന്ത്രിക്ക് ഒപ്പം ഇൻസ്പെക്ഷനിൽ പങ്കെടുത്തിരുന്നു.

സാധാരണ യാത്രക്കാരുടെ ക്ലേശം പരിഹരിക്കാനായി മെമു ട്രെയിനുകൾക്ക് നവംബർ മുതൽ കോച്ചുകൾ വർദ്ധിപ്പിക്കുമെന്നും അശ്വിനി വെെഷ്ണവ് അറിയിച്ചു. യാത്രക്കാരുടെ സൗകര്യാർത്ഥം വിവിധ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം അനുഭാവപൂർവ്വം പരിഗണിക്കാമെന്നും അശ്വിനി വെെഷ്ണവ് ജോർജ് കുര്യന് വാക്ക് നൽകിയിട്ടുണ്ടെന്ന് പറയുന്നു.

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ’; ഇന്ത്യാ മുന്നണി റാലിക്ക് പിന്തുണ പ്രഖ്യാപിച്ച് സിജെപി

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യവുമായി ഡൽഹിയിൽ നവംബർ...

‘തീരദേശ മേഖലയെ തീറെഴുതി കൊടുക്കാൻ അനുവദിക്കില്ല’: മാരിടൈം ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് സഭ ബഹിഷ്ക്കരിച്ച് പ്രതിപക്ഷം

തിരുവനന്തപുരം : മാരിടൈം ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം....

സ്‌പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ അപകടം; 49 പേർ കൊല്ലപ്പെട്ടു, 179 പേർക്ക് പരിക്ക്

മാഡ്രിഡ് : സ്‌പെയിനിൽ അതിവേഗ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് 49 പേർ...

വിജിലന്‍സിനെ വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കിയ നടപടി ; സർക്കാരിന് നോട്ടീസ് അയച്ച് ഹൈക്കോടതി

തിരുവനന്തപുരം : വിജിലന്‍സിനെ വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കിയ നടപടിയില്‍ സര്‍ക്കാരിന്...