Friday, March 20, 2026

വയനാട് പുനരധിവാസം: എസ്റ്റേറ്റ്​ ഏറ്റെടുക്കൽ താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി

Date:

കൊച്ചി: വയനാട് ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കാനുള്ള ടൗൺഷിപ് നിർമ്മാണത്തിനായി നെടുമ്പാല, എൽസ്റ്റോൺ എസ്റ്റേറ്റുകളിൽ നിന്ന് ഭൂമി ഏറ്റെടുക്കുന്നത്​, ഇതുസംബന്ധിച്ച ഹരജി തീർപ്പാകുന്നതുവരെ തടഞ്ഞ് ഹൈക്കോടതി. ചൂരൽമല, മുണ്ടക്കൈ ദുരന്തബാധിതർക്കായി മോഡൽ ടൗൺഷിപ്​ നിർമ്മിക്കാൻ സർക്കാർ കണ്ടെത്തിയ ഭൂമിയുടെ കൈവശക്കാരായ എസ്​റ്റേറ്റ്​ ഉടമകൾ നൽകിയ ഹരജിയിലാണ്​ ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ നിർദ്ദേശം.

നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടറും കൽപറ്റ എൽസ്റ്റോൺ എസ്റ്റേറ്റിലെ 78.73 ഹെക്ടറും ഏറ്റെടുക്കുന്നതിനെതിരെ എസ്റ്റേറ്റ് ഉടമകളായ ഹാരിസൺസ് മലയാളം ലിമിറ്റഡും എൽസ്റ്റോൺ ടീ എസ്റ്റേറ്റുമാണ്​ ഹരജി നൽകിയത്​​. കേസ് നടപടികൾക്കുള്ള ഇവരുടെ അർഹതയിൽ തർക്കം ഉന്നയിച്ച് രണ്ട് ഉപഹരജികളും ഫയൽ ചെയ്തിട്ടുണ്ട്. ഇതിൽ എതിർ സത്യവാങ്മൂലം നൽകാൻ നിർദ്ദേശിച്ച കോടതി, ഹർജികൾ ബുധനാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റി.

എന്നാൽ, കോടതി ആവശ്യപ്പെട്ടാൽ ഏറ്റെടുക്കുന്ന എസ്​റ്റേറ്റുകളുടെ മൂല്യം കണക്കാക്കി നഷ്ടപരിഹാരത്തുക ​സിവിൽ കേസിലെ തീർപ്പിന്​ വി​ധേയമായി കോടതിയിൽ കെട്ടിവെക്കാമെന്ന്​ സർക്കാർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സ്മാർട്ട്ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ; എതിർപ്പറിയിച്ച് ആപ്പിൾ, സാംസങ്ങ് മുതലായ കമ്പനികൾ 

ന്യൂഡൽഹി : ഇന്ത്യയിൽ വിൽപ്പന നടത്തുന്ന പുതിയ സ്മാർട്ട്ഫോണുകളിൽ സർക്കാർ ആപ്പായ 'ആധാർ' മുൻകൂട്ടി...

കൂപ്പുകുത്തി ഇന്ത്യൻ രൂപ; വീഴ്ച സർവ്വകാല റെക്കോഡിലേക്ക്

ന്യൂഡൽഹി : വെള്ളിയാഴ്ച രൂപയുടെ മൂല്യം റെക്കോർഡ് നിരക്കിലേക്ക് ഇടിഞ്ഞു. അസംസ്കൃത എണ്ണയുടെ...

പക്ഷിപ്പനി നിയന്ത്രണ നടപടി : സംസ്ഥാനത്ത് 20,000 ത്തിലധികം പക്ഷികളെ കൊല്ലും

ആലപ്പുഴ/കോഴിക്കോട് : സംസ്ഥാനത്ത് ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ ചില ഭാഗങ്ങളിൽ പക്ഷിപ്പനി (എച്ച്5എൻ1) ...