Sunday, March 29, 2026

‘തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഞങ്ങൾ, ആകാവുന്ന വിധം നാടിനെ ഉയർത്തി വളർത്തി എന്നതിൽ സംതൃപ്തിയുണ്ട്’ : മുഖ്യമന്ത്രി

Date:

തിരുവനതപുരം : രാജ്യത്ത് പൗരത്വം സംബന്ധിച്ച് പല ആശങ്കങ്ങൾ നിലനിൽക്കുന്നെങ്കിലും കേരളത്തിലെ മക്കൾക്ക് ഇതിൽ ഒരു ആശങ്കയും വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിരവധി അടിയന്തര പ്രമേയങ്ങൾ ചർച്ച ചെയ്ത നമ്മുടെ സഭ ഇക്കാര്യത്തിലും
ചരിത്രപരമായ തീരുമാനങ്ങൾ എടുത്തു. പ്രതിപക്ഷം ക്രിയാത്മകമായിരുന്നില്ല. ഭയപ്പെടുന്ന പ്രതിപക്ഷമായിരുന്നു. സാധാരണ പ്രതിപക്ഷം ഭരണപക്ഷത്തെ ശ്വാസം മുട്ടിക്കുന്ന തരത്തിലുളള ആരോപണങ്ങൾ ഉന്നയിക്കുമായിരുന്നു. ഈ സർക്കാരിന് എതിരെ എന്ത് ആക്ഷേപമാണ് ഉന്നയിക്കാനുള്ളത്. ഇതുപോലെ ഏതെങ്കിലും പ്രതിപക്ഷത്തെ എവിടെയെങ്കിലും കാണുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

അടിയന്തിര പ്രമേയം അവതരിപ്പിക്കാൻ ഭയമുളള പ്രതിപക്ഷം ലോകത്ത് എവിടെ എങ്കിലും ഉണ്ടോ. സഭയുടെ അവസാന കാലത്ത് എഴുതി കൊടുത്ത് ആരോപണം ഉന്നയിക്കാറുണ്ട്. ഏതെങ്കിലും ഒരു ചെറിയ ആരോപണം എങ്കിലും ഉന്നയിക്കാനായോ ?. ചർച്ചയെ , വസ്തുതകളെ ഭയപ്പെടുന്ന പ്രതിപക്ഷമാണ്. ഇതുപോലെ വികസന വിരുദ്ധരായ പ്രതിപക്ഷം വേറെയുണ്ടോ ?ഞാൻ കേരളം ഒരിഞ്ചു മുന്നോട്ട് പോകുന്നതിന് സഹായിച്ചിട്ടുണ്ടോ. അതിന് അവർ ആഗ്രഹിച്ചിട്ടില്ലാലോ.

കിഫ്ബിയെ എതിർത്തു. ഏതെങ്കിലും ഘട്ടത്തിൽ കിഫ്ബിക്ക് അനുകൂലമായി സംസാരിച്ചിട്ടുണ്ടോ. നമ്മുടെ നാടിൻ്റെ വികസനത്തിന് എതിരായ നിലപാടാണ് തുടർച്ചയായി സ്വീകരിച്ചത്. ഇപ്പോൾ വേണ്ട എന്നാണ് പറയുന്നത്. LDF ആയത് കൊണ്ടാണ് അങ്ങനെ പറയുന്നത്. ദേശിയപാത വികസിച്ചത് LDF ആയതു കൊണ്ടാണ്. എൽഡിഎഫിനോടുള്ള രാഷ്ട്രീയ വിരോധം കാരണം സംസ്ഥാനത്തെ ശ്വാസംമുട്ടിക്കുന്നു. എന്നിട്ട് കടക്കെണിയിൽ എന്ന് പ്രചരിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു.

ആർഎസ്എസിന് വിഷമമുണ്ടാക്കുന്ന ചെറിയ കാര്യം പോലും ചെയ്യാൻ യുഡിഎഫ് തയ്യാറായില്ല. അധികാരത്തിൽ വന്നാൽ ലൈഫ് പദ്ധതി റദ്ദാക്കുമെന്നാണ് മുൻപ് UDF പറഞ്ഞത്. എന്താണ് UDF ൻ്റെ മുൻഗണന. സർക്കാരിനെതിരെ വ്യാപകമായി നുണകൾ പ്രചരിപ്പിക്കുന്നു. വളരെ ആസൂത്രിതമയാണ് നടക്കുന്നത്. ന്യൂനപക്ഷത്തെ സമീപനമാണ് LDF സ്വീകരിച്ചത്. അതുകൊണ്ടാണ് കേരളത്തിൽ ഒരു വർഗീയ കലാപമോ സംഘർമോ ഉണ്ടാകാത്തത്. എല്ലാ വർഗീയ പാർട്ടികളെയും ഒരുപോലെയാണ് കാണുന്നത്. എന്നാൽ യുഡിഎഫ് വർഗീയ പാർട്ടികളോട് ചേർന്നുനിൽക്കുന്നു. തികഞ്ഞ ആത്മവിശ്വാസം ഉണ്ട്. ആകാവുന്ന വിധം നാടിനെ ഉയർത്തി. ഞങ്ങളാൽ ആകാവുന്ന വിധം നാടിനെ ഉയർത്താനും വളർത്താനും സാധിച്ചു എന്ന സംതൃപ്തിയുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ മിന്നും ജയം കാഴ്ചവെച്ച് ആർസിബി ; ഹൈദരാബാദിനെ തകർത്തത് 6 വിക്കറ്റിന്

ബംഗളൂരു : ഇന്ത്യൻ പ്രീമിയർ ലീഗ്  ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാസ്യൻമാരായ...

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീൽ: ഡെപ്യൂട്ടി CEO, സെക്ഷൻ ഓഫീസർ എന്നിവരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടികളിൽ നിന്ന് നീക്കി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക രേഖയിൽ ബിജെപിയുടെ സീൽ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ...

എൽപിജിയുമായി ഹോർമുസ് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി; സുരക്ഷയൊരുക്കി നാവികസേന

ന്യൂഡൽഹി : ഇറാൻ അനുമതിയോടെ പെട്രോളിയും ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ...