‘ എന്തിന് പിആർ ഏജൻസി, സിനിമയില്‍ പിടിച്ചു നില്‍ക്കാന്‍ എനിക്ക് അതിൻ്റെ ആവശ്യമില്ല’ – നടി സായ് പല്ലവി

Date:

ചെന്നൈ: സിനിമയില്‍ പിടിച്ചു നില്‍ക്കാന്‍ തനിക്ക് പിആര്‍ ഏജന്‍സികളുടെ ആവശ്യമില്ലെന്ന് നടി സായ് പല്ലവി. ‘അമരന്‍’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് സായ് പല്ലവിയുടെ പ്രതികരണം. ബോളിവുഡില്‍ നിന്നുള്ള ഒരാള്‍ പിആര്‍ ഏജന്‍സികളെ കുറിച്ച് തന്നോട് സംസാരിക്കാൻ വന്ന കാര്യമാണ് സായ് പല്ലവി പറഞ്ഞു വെച്ചത്.

”ഒരു പിആര്‍ ഏജന്‍സിയുടെ ആവശ്യമുണ്ടോ എന്ന് ബോളിവുഡില്‍ നിന്നുള്ള ഒരാള്‍ എന്നോട് ചോദിച്ചിരുന്നു. എന്നാല്‍ ഞാന്‍ സിനിമകള്‍ ചെയ്യുകയും അഭിമുഖങ്ങള്‍ നല്‍കുകയും ചെയ്തു കൊണ്ടിരിക്കുമ്പോള്‍ പിആര്‍ ഏജന്‍സികളുടെ ആവശ്യം ഉണ്ടെന്ന് തോന്നിയിട്ടില്ല.
അതുകൊണ്ട് തന്നെ എന്താണ് പിആറിന്റെ ആവശ്യം എന്ന് ഞാന്‍ അയാളോട് ചോദിച്ചു. അയാള്‍ക്ക് പറയാന്‍ കൃത്യമായ ഒരു ഉത്തരം ഉണ്ടായിരുന്നില്ല. ഞാന്‍ സിനിമ ചെയ്യാതിരിക്കുമ്പോഴും ആളുകള്‍ എന്നെ കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കണമെന്ന് അയാള്‍ പറഞ്ഞു. അത് എന്തിനാണ് എന്ന് ഞാന്‍ തിരിച്ച് ചോദിച്ചു.”

എല്ലാവരും എന്നെ കുറിച്ച് സംസാരിച്ചു കൊണ്ടേയിരുന്നാല്‍ അത് ബോറ് ആവില്ലേ എന്ന സംശയവും സായ് പല്ലവി പങ്കുവെച്ചു.

അടുത്തിടെ ‘രാമായണ’ എന്ന സിനിമയിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് സായ് പല്ലവി. ഇതിനിടയിലാണ് പി ആർ ഏജൻസികൾ സായ് പല്ലവിയെ വട്ടമിട്ട് പറക്കാൻ തുടങ്ങിയതെന്നാണ് റിപ്പോർട്ട്. രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന ചിത്രം നിതീഷ് തിവാരിയാണ് സംവിധാനം ചെയ്യുന്നത്.

ചിത്രത്തില്‍ സീതയായാണ് സായ് പല്ലവി വേഷമിടുന്നത്. കന്നഡ സൂപ്പര്‍ താരം യാഷ് ആണ് ചിത്രത്തില്‍ രാവണന്‍ ആയി വേഷമിടുന്നത്. 500 കോടി ബജറ്റിലാണ് ചിത്രമൊരുങ്ങുന്നത്. എന്‍ഇജി വെര്‍ച്വല്‍ പ്രൊഡക്ഷനാണ് ചിത്രം നിര്‍മ്മിക്കുന്നത്. മൂന്ന് ഭാഗങ്ങളായാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കോട്ടയത്ത് മൂന്നു മാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം; അച്ഛനും മറ്റ് രണ്ട് പേരും കസ്റ്റഡിയിൽ

കോട്ടയം: കോട്ടയം കുമ്മനത്ത് മൂന്നു മാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം....

ഝാർഖണ്ഡിലെ സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച 5 കുട്ടികൾക്ക് HIV

(പ്രതീകാത്മക ചിത്രം) ചൈബാസ : ഝാർഖണ്ഡിൽ ചൈബാസയിലെ സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം...