Tuesday, February 10, 2026

ബസിൽ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് യുവതി വീഡിയോ പ്രചരിപ്പിച്ചു; യുവാവ് ജീവനൊടുക്കി

Date:

കോഴിക്കോട് : ബസിൽ വെച്ച് ലൈം​ഗികാതിക്രമം കാട്ടിയെന്ന് ആരോപിച്ച് കണ്ടന്റ് ക്രിയേറ്ററായ യുവതി 18 സെക്കൻഡ് വീഡിയോ പ്രദർശിപ്പിച്ചതിൻ്റെ പേരിൽ യുവാവ് ജീവനൊടുക്കിയതായി പരാതി. സോഷ്യൽമീഡിയയിലൂടെ ദൃശ്യം പ്രചരിച്ചതിനു പിന്നാലെയാണ് യുവാവ് ജീവനൊടുക്കിയത്. കോഴിക്കോട് ​ഗോവിന്ദപുരം സ്വദേശി ദീപക് (41) ആണ് മരിച്ചത്. യുവതി ചിത്രീകരിച്ച വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതിന് പിന്നാലെയാണ് ദീപക് ജീവനൊടുക്കിയത്.

സോഷ്യൽ മീഡിയയിലൂടെ യുവതി പ്രചരിപ്പിച്ചത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്നും ഇതിനെത്തുടർന്ന് ദീപക് വലിയ മാനസിക വിഷമത്തിലായിരുന്നുവെന്നും ദീപക്കിൻ്റെ ബന്ധുക്കൾ ആരോപിക്കുന്നു. ഞായറാഴ്ച രാവിലെയാണ് ഗോവിന്ദപുരത്തെ വീട്ടിൽ ദീപകിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസമയത്ത് അച്ഛനും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കോഴിക്കോട്ടെ ഒരു വസ്ത്ര വ്യാപാര ശാലയിലെ സെയിൽസ് മാനേജരായി ജോലി ചെയ്യുകയായിരുന്നു ദീപക്. ഇതുമായി ബന്ധപ്പെട്ട് യാത്രകൾ ചെയ്യാറുണ്ട്. വെള്ളിയാഴ്ച കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെ തിരക്കുള്ള ബസിൽ വെച്ച് യുവാവ് ദുരുദ്ദേശത്തോടെ  ശരീരത്തിൽ സ്പർശിച്ചുവെന്ന് കാട്ടി യുവതി വടകര പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു

ബസിനുള്ളിൽ വെച്ച് ചിത്രീകരിച്ച 18 സെക്കൻഡ് വരുന്ന വീഡിയോ യുവതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ അത് വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ദീപക് കടുത്ത മാനസിക സംഘർഷത്തിലായതെന്ന് സുഹൃത്തുക്കളും ബന്ധുക്കളും പറഞ്ഞു. ദീപക്കിന്റെ മരണത്തിന് പിന്നാലെ ഈ സമൂഹത്തിനാണ് ചികിത്സ വേണ്ടതെന്ന ആവശ്യമായി യുവതി 2.40 മിനിറ്റ് വരുന്ന മറ്റൊരു വീഡിയോയും ഞായറാഴ്ച സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

2026-ലെ ഹജ്ജ് ഒരുക്കങ്ങൾക്ക് തുടക്കമിട്ട് സൗദി അറേബ്യ ; വിസാവിതരണം ആരംഭിച്ചു

ജിദ്ദ : 2026-ലെ ഹജ്ജ് തീർത്ഥാടനത്തിനുള്ള (1447 ഹിജ്റ വർഷം) ഒരുക്കങ്ങൾക്ക്...

ലൈംഗികാതിക്രമക്കേസ്: സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം സമർപ്പിച്ച് പോലീസ്

തിരുവനന്തപുരം :  ചലച്ചിത്ര പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ സംവിധായകൻ പിടി...

ട്വന്‍റി20 ലോകകപ്പ് : ബഹിഷ്ക്കരണത്തിൽ നിന്ന് പിന്മാറി പാക്കിസ്ഥാൻ ; ഇന്ത്യ-പാക് പോരാട്ടം ഞായറാഴ്ച

ലാഹോർ : ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെയുള്ള മത്സരം ബഹിഷ്ക്കരിക്കാനുള്ള തീരുമാനത്തിൽ നിന്ന്...

ശബരിമല സ്വർണ്ണക്കവർച്ച: എസ്ഐടിയ്ക്ക് പിറകെ നടൻ ജയറാമിനെ ചോദ്യം ചെയ്യാൻ ഇഡിയും; ഹാജരാകാൻ നോട്ടീസ്

കൊച്ചി: ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ നടൻ ജയറാമിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട്...