Wednesday, April 8, 2026

വിഴിഞ്ഞം പോർട്ടിൽ സിആർഎംജി ക്രെയിനുകളുടെ പ്രവർത്തന്ന നിയന്ത്രിക്കുന്നത് വനിതകൾ , ഇന്ത്യയിൽ ആദ്യം ; വനിതാദിനത്തിലെ അഭിമാനകരമായ മാതൃകയെന്ന് മന്ത്രി വി എൻ വാസവൻ

Date:

തിരുവനന്തപുരം : വിഴിഞ്ഞം പോർട്ടിൽ ഓട്ടോമാറ്റിക് സിആർഎംജി ക്രെയിനുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നത് വനിതകൾ. ഇന്ത്യയിൽ ആദ്യമായാണ് ഒരു തുറമുഖത്ത് ക്രെയിനുകൾ വനിതകൾ നിയന്ത്രിക്കുന്നത്. ഈ വനിതാ ദിനത്തിൽ ഇത്തരം ഒരു മാതൃക ഏറെ അഭിമാനകരമാണെന്ന് സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ ഫെയ്സ്ബുക്കിൽ കുറിച്ചു. വിഴിഞ്ഞം സ്വദേശികളായ 7 പേർ ഉൾപ്പെടെ 9 വനിതാ ഓപ്പറേറ്റർമാരാണ് പോർട്ടിലെ യാർഡ് ക്രെയിനുകളുടെ (CRMG) പ്രവർത്തനം നിയന്ത്രിക്കുന്നത്. ആകെ 20 ക്രെയിൻ ഓപ്പറേറ്റർമാരാണ് വിഴിഞ്ഞത്ത് ജോലി ചെയ്യുന്നത്.

വിഴിഞ്ഞം, കോട്ടപ്പുറം, പൂവാർ സ്വദേശിനികളായ പി. പ്രിനു, എസ്. അനിഷ, എൽ. സുനിത രാജ്, ഡി.ആർ. സ്റ്റെഫി റബീറ, ആർ.എൻ.രജിത, പി.ആശാലക്ഷ്മി, എ.വി. ശ്രീദേവി, എൽ.കാർത്തിക, ജെ.ഡി. നതാന മേരി എന്നിവരാണ് വിഴിഞ്ഞം പോർട്ടിലെ വനിതാ ക്രെയിൻ ഓപ്പറേറ്റർമാർ. മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ള വനിതകളും ടീമിലുണ്ട്. അതീവ വൈദഗ്ദ്ധ്യത്തോടെ ചെയ്യേണ്ട ജോലിയാണ് തന്മയത്വത്തോടെ ഇവർ നിവവേറ്റുന്നത്.

പോർട്ട് യാർഡിലെ കണ്ടെയ്നറുകളുടെ നീക്കം ഓപ്പറേഷൻ സെന്ററിലെ അത്യാധുനിക റിമോട്ട് ഡെസ്ക് വഴിയാണ് നിയന്ത്രിക്കുന്നത്. സയൻസ് ഡിഗ്രി, പിജി യോഗ്യതയുള്ള ഇവർ അദാനി വിഴിഞ്ഞം പോർട്ടിൽ അദാനി ഫൗണ്ടേഷനു കീഴിലുള്ള അദാനി സ്കിൽ ഡെവലപ്മെന്റ്സെന്ററിന്റെ സഹകരണത്തോടെ വിദഗ്ധ പരിശീലനം പൂർത്തിയാക്കിയാണ് ജോലിയിൽ പ്രവേശിച്ചത്.

.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഹോർമുസ് തുറക്കാനുള്ള യുഎൻ പ്രമേയം; വീറ്റോ ചെയ്ത് റഷ്യയും ചൈനയും

ഹോർമുസ് കടലിടുക്കമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ട്രംപിന്റെ മുന്നറിയിപ്പ് അവസാനിക്കാനിരിക്കെ, കടലിടുക്ക്...

യുഎസ് വെടിനിർത്തൽ നിർദ്ദേശം നിരസിച്ച് ഇറാൻ; യുദ്ധം അവസാനിപ്പിക്കാൻ 10 നിബന്ധനകൾ!

ടെഹ്റാൻ : അമേരിക്കയുടെ വെടിനിർത്തൽ നിർദ്ദേശം ഇറാൻ നിരസിച്ചു. പാക്കിസ്ഥാൻ വഴിയുള്ള നിർദ്ദേശത്തിന്...

വീണ്ടും പിണങ്ങി ശ്രീലേഖ ; എസ് ജയശങ്കർ പേര് പരാമർശിക്കാത്തതിൽ പ്രതിഷേധിച്ച് പ്രചാരണ പരിപാടിക്കിടെ വേദി വിട്ടു, അനുനയിപ്പിച്ച് നേതാക്കൾ

തിരുവനന്തപുരം : പ്രചാരണ പരിപാടിക്കിടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പേര് പരാമർശിക്കാത്തതിൽ പിണങ്ങി...