വനിതാ ട്വൻ്റി20 ലോകകപ്പ്: അവസാന ഗ്രൂപ്പ് മത്സരത്തിൽ പരാജയം രുചിച്ച് ഇന്ത്യ ; ഓസ്ട്രേലിയ സെമിയിൽ

Date:

ഷാർജ: വനിതാ ട്വൻ്റി20 ലോകകപ്പിൽ ഓസ്ട്രേലിയയോട് അടിയറവ് പറഞ്ഞ് ഇന്ത്യ. അവസാന ഗ്രൂപ്പ് മത്സരത്തിൽ ജയം അനിവാര്യമായിരിക്കെയാണ് ഒമ്പത് റൺസിൻ്റെ തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. നാല് മത്സരങ്ങളിൽ നിന്ന് എട്ട് പോയന്റുമായി ഓസ്ട്രേലിയൻ വനിതകൾ ലോകകപ്പ് സെമിയിലെത്തിയപ്പോൾ സെമി പ്രവേശനത്തിനായി ഇന്ത്യക്ക് ഇനിയും കാത്തിരിക്കണം. ന്യൂസിലൻഡ് – പാക്കിസ്ഥാൻ മത്സരഫലത്തെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ സെമി പ്രവേശം. നാല് മത്സരങ്ങളിൽ നിന്ന് ആറ് പോയന്റുള്ള ഇന്ത്യ ഗ്രൂപ്പ് എ യിൽ നിലവിൽ രണ്ടാമതാണ്.

(Image Courtesy: BCCI/X)

ഓസ്ട്രേലിയ ഉയർത്തിയ 152 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് നിശ്ചിത 20-ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 142 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. നാലാം ഓവറിൽ ഷഫാലി വർമയെ(20) നഷ്ടമായി. പിന്നാലെ സ്മൃതി മന്ദാന(6)ജെമീമ റോഡ്രിഗസും(16) പുറത്തായി. നാലാം വിക്കറ്റിൽ മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിയ ഹർമൻപ്രീത് കൗറും ദീപ്തി ശർമയുമാണ് ഇന്ത്യൻ സ്കോറിന് ജീവൻ വെപ്പിച്ചത്. റിച്ച ഘോഷ്(1), പൂജ വസ്ട്രാക്കർ എന്നിവർക്കും നിൽപ്പുറക്കാനായില്ല. അർദ്ധസെഞ്ചുറിയുമായി ഹർമൻപ്രീത് കൗർ പൊരുതി നോക്കിയെങ്കിലും വിജയം തീരത്തോടടുത്തില്ല. നിശ്ചിത 20-ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 142 റൺസിന് ഇന്ത്യൻ ഇന്നിങ്സ് അവസാനിച്ചു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയക്ക് 17 റൺസെടുക്കുന്നതിനിടയിൽ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായി. ഗ്രേസ് ഹാരിസ്(40),തഹ്ലിയ മഗ്രാത്ത്(32)എന്നിവർ കാഴ്ചവെച്ച മികച്ച പ്രകടനമാണ് ടീമിനെ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. എല്ലിസ് പെറി 32 റൺസ്, ഫോബെ ലിച്ച്ഫീൽഡ് 15 റൺസ്, അന്നാബെൽ സതർലാൻഡ് 10 റൺസ് എന്നിങ്ങനെയായിരുന്നു മറ്റ് സംഭാവനകൾ. ഇന്ത്യയ്ക്കായി രേണുക സിങ്, ദീപ്കി ശർമ എന്നിവർ രണ്ടുവീതം വിക്കറ്റുകൾ വീഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

തുല്യനീതിയോടെ പോറ്റാനാകണം, എങ്കിലെ മുസ്ലിമിന് ഒന്നിലേറെ വിവാഹം സാദ്ധ്യമാകൂവെന്ന്  ഹൈക്കോടതി

കൊച്ചി : ഭാര്യമാരെ തുല്യനീതിയോടെ പോറ്റാനാകുമെങ്കിൽ മാത്രമെ മുസ്ലിം വ്യക്തിനിയമം ഒന്നിലേറെ...

സ്ക്കൂൾ ബാഗിൽ മദ്യവും കോണ്ടവും സിഗരറ്റും! ; കുട്ടികളുടെ വളർച്ചയുടെ ഭാഗമായി കണ്ടാൽ മതിയെന്ന് രക്ഷിതാക്കളുടെ കമൻ്റ്

അഹമ്മദാബാദ് : അഹമ്മദാബാദിൽ സ്ക്കൂൾ വിദ്യാർത്ഥികളുടെ ബാഗിൽ മദ്യവും സിഗററ്റും കോണ്ടവും!...

ഡൽഹി സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിക്ക് ജയം

ന്യൂഡൽഹി : ഡൽഹി സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വിജയം....