Wednesday, October 14, 2026

സംഗീത സംവിധായകൻ ഔസേപ്പച്ചൻ ആര്‍എസ്എസ് വേദിയിൽ; ആർഎസ്എസിന്റെ പ്രവർത്തനങ്ങൾക്ക് ജീവിതം സമർപ്പിച്ചവരെ വിശുദ്ധരെന്ന് വിളിക്കണമെന്ന് അദ്ധ്യക്ഷ പ്രസംഗം

Date:

തൃശൂര്‍: സംഗീത സംവിധായകൻ ഔസേപ്പച്ചൻ ആര്‍എസ്എസ് വേദിയിൽ. തൃശൂര്‍ തേക്കിൻകാട് മൈതാനിയിൽ നടന്ന ആര്‍എസ്എസന്റെ വിജയദശമി പഥസഞ്ചലനിൽ അദ്ധ്യക്ഷ പദവിയിലായിരുന്നു അദ്ദേഹം. ആർഎസ്എസിന്റെ പ്രവർത്തനങ്ങൾക്കായി ജീവിതം തന്നെ സമർപ്പിച്ചവരെ വിശുദ്ധരെന്ന് വിളിക്കണമെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

ഔസേപ്പച്ചനെന്ന വ്യക്തി എങ്ങനെ ഈ പരിപാടിയിൽ വന്നു എന്ന് ചോദിക്കുന്നവരോട് വേദിയിൽ തന്നെ മറുപടിയും നൽകി ഔസേപ്പച്ചൻ – “എന്നെ എല്ലാവരും ഇരുകയ്യും നീട്ടി കയ്യടിയോടെയാണ് സ്വീകരിച്ചത്. അത് ഈ സംഘടനയുടെ വിശാലതയാണ് കാണിക്കുന്നത്. നമ്മൾ സുങ്കുജിതമായി ചിന്തിക്കുന്നവരല്ല. യോഗ ചെയ്യുന്നതും അച്ചടക്കം പാലിക്കുന്നതും ആര്‍എസ്എസ് നൽകിയ പാഠങ്ങളാണ്. മറ്റുള്ളവരെ ബഹുമാനിക്കാനും സ്നേഹിക്കാനുമുള്ള പാഠങ്ങൾ ഇവിടെ പഠിക്കുന്നു.”

ഒട്ടും രാഷ്ട്രീയമല്ല ഞാൻ സംസാരിക്കുന്നത്. രാഷ്ട്രീയം നല്ല വാക്കാണെങ്കിലും കേരളത്തിൽ അതിനര്‍ത്ഥം വേറെയാണല്ലോ, വിജയദശമി പോലെ യോഗാ ദിനത്തിലൊക്കെ പ്രധാനമന്ത്രി മോദി യോഗ അഭ്യസിക്കുന്ന ഫോട്ടോയൊക്കെ കാണാറുണ്ട്. രാജ്യത്തിന്റെ ഇത്രയും വലിയ ചുമതല വഹിക്കുന്ന ആൾ എങ്ങനെ ഇതിന് സമയം കണ്ടെത്തുന്നു എന്നൊക്കെ ആലോചിക്കാറുണ്ട്. എങ്ങനെ ആകാതിരിക്കും അദ്ദേഹം നിങ്ങളിൽ ഒരാളായിരുന്നല്ലോ, അപ്പോൾ അദ്ദേഹം ചെറുപ്പം മുതൽ ശീലിച്ച കാര്യം അനായാസം ചെയ്യാമല്ലോ എന്നും അദ്ദേഹം പറ‍ഞ്ഞു. നാട് നന്നാക്കാന്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്ന സംഘത്തിന് പ്രണാമം. നേരത്തെ ആര്‍എസ്എസിനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ചെറുവയൽ രാമൻ അന്തരിച്ചു; നഷ്ടമായത് കേരളത്തിൻ്റെ നെല്ലച്ഛനെ

കോഴിക്കോട് : കേരളത്തിൻ്റെ പൈതൃക നെൽവിത്തുകളുടെ സംരക്ഷകൻ, നെല്ലച്ഛൻ എന്നറിയപ്പെടുന്ന ചെറുവയല്‍...

‘ജന്തർ മന്ദർ തിരിച്ചു പിടിക്കും’: ഡൽഹിയെ കോരിത്തരിപ്പിച്ച് എസ്എഫ്ഐ – ഡിവൈഎഫ്ഐ മാ‍‌ർച്ച്

ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രതിഷേധ ചൂടിലെരിഞ്ഞ് രാജ്യ...

സംസ്ഥാനത്ത് കർശനമായ പെറ്റ് ഓണര്‍ഷിപ്പ് നിയമം വരുന്നു ; ‘ഒരു വീട്ടില്‍ പരമാവധി മൂന്ന് നായകള്‍ മാത്രം’

'ഒരുവീട്ടില്‍ പരമാവധി മൂന്ന് തിരുവനന്: സംസ്ഥാനത്ത് വളര്‍ത്തുനായകളുടെ പരിപാലനം, പ്രജനനം, ഉപേക്ഷിക്കല്‍...

ബിഹാറില്‍ ഗംഗാനദിയില്‍ ബോട്ട് അപകടം, 13 മരണം; മരിച്ചവരിലേറെയും കുട്ടികൾ

(Photo Courtesy : ANI/X)പട്ന: ബിഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരില്‍ ഗംഗാനദിയില്‍...