കൊച്ചി വിമാനത്താവളത്തിൽ  നാലര കോടിയുടെ ഹൈബ്രിഡ‍് കഞ്ചാവുമായി യുവതികൾ പിടിയിൽ

Date:

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നാലര കോടി വിലവരുന്ന ഹൈബ്രിഡ‍് കഞ്ചാവുയായി രണ്ട് യുവതികളെ പിടികൂടി.
ബാങ്കോക്കിൽ നിന്നും തിരികെയെത്തിയ രണ്ട് ഉത്തരേന്ത്യന്‍ യുവതികളില്‍ നിന്നാണ് 15 കിലോ ഹൈബ്രിഡ‍് കഞ്ചാവ് പിടികൂടിയത്. 
രാജസ്ഥാൻ ജയ്പുർ സ്വദേശിനിയും മോഡലുമായ മാൻവി ചൗധരി, മേക്കപ്പ് ആർട്ടിസ്റ്റും ഡൽഹി സ്വദേശിനിയുമായ ചിബ്ബെത് സ്വാന്ദി എന്നിവരിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്

മേക്കപ്പ് സാധനങ്ങളെന്ന വ്യാജേന കഞ്ചാവ് കടത്താൻ ശ്രമിക്കുകയായിരുന്നു ഇവർ. ഏഴര കിലോ ഹൈബ്രിഡ് കഞ്ചാവ് മേക്കപ്പ് വസ്തുക്കൾ പോലെ പൊതിഞ്ഞാണ് ഇവർ സൂക്ഷിച്ചിരുന്നത്. ഈ മാസം എട്ടാം തീയ്യതിയും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 44 ലക്ഷം രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയിരുന്നു. ‘ബാങ്കോക്കിൽ നിന്നെത്തിയ മുംബൈ സ്വദേശിനികളായ സ്ത്രീകളിൽ നിന്നാണ് ഒന്നര കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കൊച്ചി കോര്‍പ്പറേഷനിൽ യുഡിഎഫിന് എതിരെ കോൺഗ്രസ് നേതാക്കൾ ; മുൻ ഡെപ്യൂട്ടി മേയറടക്കം പത്തോളം വിമതർ മത്സര രംഗത്ത്

കൊച്ചി: കൊച്ചി കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ തിരിച്ചടിയായി വിമത നിര....

ഐഎഫ്എഫ്കെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബർ 25 മുതല്‍

തിരുവനന്തപുരം : കേരളസംസ്ഥാന ചലച്ചിത്ര അക്കാദമി 2025 ഡിസംബര്‍ 12 മുതല്‍...

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ മേൽപ്പാലത്തിൻ്റെ കൈവരി തകർത്ത് താഴേക്കു വീണു; നാല് പേർ മരിച്ചു

കോലാർ : ശബരിമലതീർത്ഥാടകർ സഞ്ചരിച്ച കാർ മേൽപ്പാലത്തിൻ്റെ കൈവരിയിൽ ഇടിച്ച് താഴെ...

ബോളിവുഡ് ഇതിഹാസ താരം ധര്‍മേന്ദ്ര അന്തരിച്ചു

മുംബൈ : ബോളിവുഡ് ഇതിഹാസ താരം ധര്‍മ്മേന്ദ്ര (89) അന്തരിച്ചു. വാർത്താ...