2025 ഓഗസ്റ്റ് 15 യുക്രൈയ്നും റഷ്യക്കും സമാധാനത്തിൻ്റെ പുലരി വിരിയുമോ?!- ലോക രാഷ്ട്രങ്ങളുടെ ശ്രദ്ധ ആ വഴിക്കാണ്. എന്തെന്നാൽ,
മൂന്ന് വർഷത്തിലേറെയായി തുടരുന്ന റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഈ പറഞ്ഞ രാജ്യങ്ങൾ പലതവണ ഇടപെടൽ നടത്തിയതായിരുന്നു. ഒന്നും വിജയം കണ്ടില്ല. ലോകത്തിലെ വൻ ശക്തിയെന്ന് അവകാശപ്പെടുന്ന അമേരിക്കയും ഒരു കൈ നോക്കിയതാണ് – യുദ്ധം വീണ്ടും കൊടുമ്പിരി കൊണ്ടത് തന്നെ മിച്ഛം. എന്നാൽ ഇപ്പോൾ സമാധാന പ്രതീക്ഷകൾക്ക് വീണ്ടും ചിറക് വിരിയുകയാണ് – യുഎസ് ,സംസ്ഥാനമായ അലാസ്കയിൽ നടക്കുന്ന ‘ ട്രംപ് – പുടിൻ കൂടിക്കാഴ്ച ആ വഴിക്കാണ് ലോകരാജ്യങ്ങൾ നോക്കിക്കാണുന്നത്. ‘
വെള്ളിയാഴ്ച ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് റഷ്യൻ പ്രസിഡൻ്റുമായുള്ള കൂടിക്കാഴ്ച പ്രഖ്യാപനം നടത്തിയത്. യുക്രൈൻ പ്രസിഡന്റ് വ്ളോഡിമർ സെലെൻസ്‌കിയും ഈ യോഗത്തിൽ പങ്കെടുക്കുമെന്ന് ട്രംപ് പറഞ്ഞു. യുദ്ധം എങ്ങനെ അവസാനിപ്പിക്കാമെന്ന് ചർച്ച ചെയ്യുക എന്നതാണ് ഈ കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം. മൂവരും കൂടി ആത്മാർത്ഥമായി ഒരു ചർച്ചക്ക് ഇരുന്നാൽ ഒരു പക്ഷെ, വെടി
ഇതോടെ നിലച്ചേക്കാം. യുക്രൈനിന് ചില പ്രദേശങ്ങൾ ഉപേക്ഷിക്കേണ്ടിയും വന്നേക്കാം. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെ, ഇരു രാജ്യങ്ങൾക്കും പ്രയോജനം ലഭിക്കുന്ന തരത്തിൽ ചില മേഖലകൾ പരസ്പരം കൈമാറുമെന്ന് ട്രംപിൻ്റെ വാക്കുകൾ ഇവിടെ ചേർത്തുവെയ്ക്കാം.
യുക്രൈനിന്റെ നിലപാടുകൾ ട്രംപിനും ട്രംപിൻ്റെ തീരുമാനങ്ങൾ
യുക്രൈനിനും എങ്ങനെ സ്വീകാര്യമാകും എന്നതാണ് ഇനി അറിയാറുള്ളത്. വെടി ശബ്ദം നിലയ്ക്കുമോ തുടരുമോ എന്നത് ഇവിടെയറിയാം.
യുക്രൈനിന്റെ ഭരണഘടന ലംഘിക്കില്ലെന്നും ആരും കൈവശപ്പെടുത്തിയിരിക്കുന്ന ഭൂമി യുക്രൈൻ ഒരിക്കലും സമ്മാനമായി നൽകില്ലെന്നും സെലെൻസ്‌കി ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.
യുക്രൈനിന്റെ സമ്മതമില്ലാതെ എടുക്കുന്ന ഏതൊരു തീരുമാനവും സമാധാനത്തിന് എതിരായിരിക്കുമെന്ന് സെലെൻസ്‌കി തന്റെ ടെലിഗ്രാം ചാനലിൽ തുറന്നു പറഞ്ഞു. ഇത് സമാധാനം കൊണ്ടുവരില്ല. വെടിനിർത്തൽ ഫലപ്രദമാകില്ല. നമുക്ക് വേണ്ടത് താൽക്കാലിക സമാധാനമല്ല, യഥാർത്ഥ സമാധാനമാണ്. 2014-ൽ പുടിൻ കൈവശപ്പെടുത്തിയ യുക്രൈനിയൻ പ്രദേശങ്ങളായ . ലുഹാൻസ്ക്, ഡൊനെറ്റ്സ്ക്, സപോരിഷിയ, കെർസൺ എന്നിവ റഷ്യ മുറുകെ പിടിച്ചിരിക്കുകയാണ്.