Thursday, February 5, 2026

പാലക്കാട് ഉപതെരഞ്ഞെടുപ്പ് : വീണ്ടും വെട്ടിലായി കോൺഗ്രസ് ; സരിനെ പിന്തുണച്ച് മണ്ഡലം സെക്രട്ടറിയും ഭാര്യ പഞ്ചായത്തംഗവും രംഗത്ത്

Date:

പാലക്കാട്‌: കോൺഗ്രസിനെ വെട്ടിലാക്കി പഞ്ചായത്തംഗവും മണ്ഡലം സെക്രട്ടറിയായ ഭർത്താവും  പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി ഡോ.പി.സരിന് പിന്തുണ പ്രഖ്യാപിച്ചു. പിരായിരി പഞ്ചായത്ത്‌ അംഗം സിതാര ശശിയും ഭർത്താവും മണ്ഡലം സെക്രട്ടറിയുമായ ജി ശശിയുമാണ്  സരിന് പിന്തുണയുമായി രംഗത്തെത്തിയത്.  ഷാഫി പറമ്പിൽ വിജയിച്ച ശേഷം തിരിഞ്ഞുനോക്കിയിട്ടില്ലെന്നും നൽകിയ വികസന വാഗ്ദാനങ്ങളൊന്നും നടപ്പാക്കാത്തതുകൊണ്ടുമാണ് ഇടത് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് സിത്താര പ്രതികരിച്ചു.

ഷാഫി പറമ്പിൽ ആസ്തി വികസന ഫണ്ടിൽ നിന്നും പണം നൽകുന്നത് ഇഷ്ടക്കാർക്ക് മാത്രമാണെന്നാണ് ശശിയുടെ വിമർശനം. ഷാഫി പറമ്പിലിന്റെ ഏകാധിപത്യമാണ് പാർട്ടിയിലെന്നും പറഞ്ഞ ശശി തങ്ങൾ കോൺഗ്രസിൽ തന്നെ ഉറച്ചുനിൽക്കുമെന്നും വ്യക്തമാക്കി. ഷാഫിക്കെതിരെ കെപിസിസി പ്രസിഡണ്ട് ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നുവെന്നും ഷാഫിയോടുള്ള വിയോജിപ്പ് മൂലമാണ് ഇടതു സ്ഥാനാർത്ഥിച്ച് പിന്തുണ പ്രഖ്യാപിക്കുന്നതെന്നും ശശി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശബരി റെയിൽ പാത: പദ്ധതിയുടെ പകുതി ചെലവ് സംസ്ഥാനം വഹിക്കും; കിഫ്ബി വഴി 1900 കോടി

തിരുവനന്തപുരം : അങ്കമാലി-എരുമേലി ശബരി റെയിൽ പദ്ധതിച്ചെലവിന്റെ പകുതി വിഹിതം വഹിക്കാൻ സർക്കാർ തീരുമാനമെടുത്തതായി...

ശബരിമല സ്വര്‍ണ്ണക്കവർച്ച: പ്രതിപക്ഷം ജനങ്ങളോട് മാപ്പ് പറയണം’: മന്ത്രി വാസവന്‍

തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കവർച്ചാക്കേസിൽ എസ് ഐ ടി-യെ പ്രശംസിച്ച ഹൈക്കോടതി...

ശബരിമല സ്വർണ്ണക്കവർച്ച; സ്വഭാവിക ജാമ്യം കിട്ടിയതു കൊണ്ട് പ്രതികളാരും രക്ഷപ്പെടില്ലെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ ഒരു പ്രതിയും രക്ഷപ്പെടില്ലെന്ന് ഹൈക്കോടതി. എസ്ഐടിയുടെ അന്വേഷണം...

ശബരിമല സ്വർണ്ണക്കവർച്ച: സിബിഐ വേണ്ട; എസ്ഐടി അന്വേഷണം തൃപ്തികരമെന്ന് ഹൈക്കോടതി

കൊച്ചി : ശബരിമല  സ്വർണ്ണക്കവർച്ചാക്കേസിൽ  എസ്‌ഐടി അന്വേഷണം നന്നായി പുരോഗമിക്കുകയാണെന്നും നിലവിൽ...