മോ​ദി മോസ്ക്കോയിൽ; ദ്വിദിന റഷ്യന്‍ സന്ദര്‍ശനം

Date:

മോസ്ക്കോ: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലെത്തി. പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. വിവിധ വിഷയങ്ങളിൽ ഇരു നേതാക്കളും തമ്മിൽ ചർച്ചകൾ നടക്കും.

22ാം ഇന്ത്യ- റഷ്യ ഉച്ചകോടിക്കു മുന്നോടിയായി ഇന്ന് മോ​ദിക്ക് അത്താഴ വിരുന്നു നൽകും. മോസ്ക്കോയിലാണ് ഉച്ചകോടി.

റഷ്യയുടെ ഫസ്റ്റ് ഡെപ്യൂട്ടി പ്രൈം മിനിസ്റ്റർ ഡെന്നിസ് മുൻടുറോവ് വിമാനത്താവളത്തിൽ മോദിയെ സ്വീകരിച്ചു. ​ഗാർഡ് ഓഫ് ഓണറിനു ശേഷം മോദിയെ ഹോട്ടലിലേക്ക് കൊണ്ടു പോയി. മോദിക്കൊപ്പം ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററും കാറിലുണ്ടായിരുന്നു. ഹോട്ടലിലെത്തിയ മോദിയെ റഷ്യയിലെ ഇന്ത്യൻ സമൂഹം സ്വീകരിച്ചു.

റഷ്യൻ സന്ദർശനത്തിനു പിന്നാലെ അദ്ദേഹം രണ്ട് ദിവസ സന്ദർശനത്തിനായി ഓസ്ട്രിയക്കും പോകുന്നുണ്ട്. 1983ൽ ഇന്ദിര ​ഗാന്ധിയാണ് ഓസ്ട്രിയ സന്ദർശിച്ച അവസാനത്തെ പ്രധാനമന്ത്രി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ബ്രിട്ടീഷ് പാസ്‌പോർട്ടുമായി നേപ്പാൾ അതിർത്തി വഴി ഇന്ത്യയിൽ; 2 ഡോക്‌ടർമാർ അറസ്റ്റിൽ

രൂപൈദിഹ : നേപ്പാളിലെ ബഹ്‌റൈച്ച് ജില്ല അതിർത്തി പ്രദേശമായ റുപൈദിഹ വഴി...

ജമ്മുവിൽ മയക്കുമരുന്ന് സംഘം പിടിയിൽ, പിന്നിൽ പാക് ബന്ധം ;15 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടികൂടി

ശ്രീനഗർ : ജമ്മുകശ്മീരിൽ പാക്കിസ്ഥാനുമായി ബന്ധമുള്ള ഒരു മയക്കുമരുന്ന് റാക്കറ്റ്...

പി എം ശ്രീ ; സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ കേരള ഘടകത്തിന് വിമര്‍ശനം

സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ...