Saturday, August 22, 2026

ഒളിംപിക്‌സിന് ഒരുങ്ങി ഇന്ത്യ : പിവി സിന്ധുവും ശരത് കമലും പതാകയേന്തും

Date:

ന്യൂഡല്‍ഹി: പാരിസ് ഓളിംപിക്‌സില്‍ ബാഡ്മിന്റണ്‍ താരം പിവി സിന്ധു, ടേബിള്‍ ടെന്നീസ് താരം ശരത് കമല്‍ എന്നിവര്‍ ഇന്ത്യന്‍ പതാകയേന്തും. ടോക്യോ ഒളിംപിക്‌സില്‍ ഷൂട്ടിങില്‍ വെങ്കലം നേടിയ ഗഗന്‍ നാരാംഗാണ് ഇന്ത്യന്‍ സംഘത്തിന്റെ നായകന്‍. ഇതിഹാസ ബോക്‌സര്‍ മേരി കോമിനു പകരമാണ് നരംഗ് എത്തുന്നത്.

ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അദ്ധ്യക്ഷ പിടി ഉഷയാണ് ടീം സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കിയത്. മേരി കോമിനു പകരം വൈസ് ക്യാപ്റ്റനായിരുന്നു നാരാംഗ് നായകനാകുന്നത് സ്വാഭാവിക തീരുമാനമാണെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.. ഇന്ത്യക്കായി രണ്ട് ഒളിംപിക്‌സ് മെഡലുകള്‍ നേടിയ താരമാണ് സിന്ധു.

ഇക്കഴിഞ്ഞ ഏപ്രിലിലാണ് മേരി കോം ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു പിന്‍മാറുന്നതായി വ്യക്തമാക്കിയത്. വ്യക്തിപരമായ കാരണങ്ങല്‍ ചൂണ്ടിക്കാട്ടിയായിരുന്നു പിന്‍മാറ്റം.

നേരത്തെ ഇന്ത്യയുടെ അത്‌ലറ്റിക്‌സ് സംഘത്തെ തിരഞ്ഞെടുത്തിരുന്നു. ടോക്യോ ഒളിംപിക്‌സില്‍ പുതു ചരിത്രമെഴുതി സ്വര്‍ണം സ്വന്തമാക്കിയ ജാവലിന്‍ സെന്‍സേഷന്‍ നീരജ് ചോപ്രയാണ് ടീം ക്യാപ്റ്റന്‍. മലയാളി പുരുഷ താരങ്ങളടക്കം 28 അംഗ അതില്റ്റിക്‌സ് സംഘമാണ് ഇന്ത്യക്കായി പാരിസില്‍ മാറ്റുരയ്ക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സിജെപി ഇംപാക്‌ട് : രാജസ്ഥാനിലെ സ്‌കൂളുകളുടെ ദുരവസ്ഥയിൽ അടിയന്തര നടപടി

തനാഗാജി : കോക്രോച്ച് ജനത പാർട്ടിയുടെ പരിശോധനയിൽ രാജസ്ഥാനിലെ സ്‌കൂളുകളുടെ ദുരവസ്ഥ...

‘എന്റെ കൈകൾ എപ്പോഴും ശുദ്ധം, ഞാനോ എന്റെ മകളോ കുടുംബാംഗങ്ങളോ ഒരു ഹവാല ഏർപ്പാടിനും നിന്നിട്ടില്ല’: പിണറായി വിജയൻ

തൃശൂര്‍ : മകൾ വീണയ്‌ക്കെതിരെ നടക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തില്‍ പ്രതികരിച്ച്...

ആർഎസ്എസ്സിന് ഉപരോധം ഏർപ്പെടുത്താൻ USCIRF ശുപാർശ ; പ്രതികരണവുമായി ഇന്ത്യ

ന്യൂഡൽഹി : ആർഎസ്എസ് സംഘടനയ്ക്ക് ഉപരോധം ഏർപ്പെടുത്താനുള്ള യുഎസ് കമ്മീഷൻ ഓൺ...

മ്യാൻമറിൽ ബുദ്ധവിഹാരത്തിന് നേരെ വ്യോമാക്രമണം; 20 പേർ കൊല്ലപ്പെട്ടതായി സൂചന

നേപിഡോ : മ്യാന്‍മറില്‍ ബുദ്ധവിഹാരത്തിന് നേരെ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 20...