അതിർത്തി സുരക്ഷിതം, കിംവദന്തികൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി: ഗവർണർ സി.വി ആനന്ദബോസ്

Date:

കൽക്കത്ത : അതിർത്തിയിലെ സ്ഥിതിഗതികൾ നിയന്ത്രണാധീനമാണ്. പരിഭ്രാന്തിയുടെ ആവശ്യമില്ലെന്ന് പശ്ചിമ ബംഗാൾ ഗവർണർ സി.വി ആനന്ദബോസ്. കിംവദന്തികളും അഭ്യൂഹങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. അതിർത്തികൾ സംരക്ഷിക്കാൻ ശക്തവും ഫലപ്രദവുമായ നടപടികൾ സ്വീകരിക്കുന്ന ഭാരത സർക്കാരിനു പിന്നിൽ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ജാഗ്രതയോടെ നിരീക്ഷിക്കുന്നതിനും നിജസ്ഥിതി അറിയിക്കുന്നതിനും രാജ്ഭവനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു ഉന്നതാധികാര നിരീക്ഷണ സമിതിക്ക് (ഹൈ പവർ വാച്ച്‌ഡോഗ് കമ്മിറ്റി) രൂപം നൽകി.

അനധികൃത കടന്നുകയറ്റം തടയാൻ രാഷ്ട്രം ഫലപ്രദമായ നടപടികൾ സ്വീകരിക്കും. ഔദ്യോഗിക സന്ദർശനത്തിന് ഡൽഹിയിലായിരുന്ന ഗവർണർ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായുള്ള കൂടിയാലോചനകൾക്കുശേഷം വൈകിട്ടോടെ കൊൽക്കത്തയിലെത്തി. സ്ഥിതിഗതികൾ നിരീക്ഷിച്ചശേഷം ആവശ്യമെങ്കിൽ അദ്ദേഹം അതിർത്തി പ്രദേശങ്ങൾ സന്ദർശിക്കും. വിവിധ സുരക്ഷസേനാ തലവന്മാർ ഗവർണറുമായി നിരന്തര സമ്പർക്കത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് കേസ് ; സുപ്രീംകോടതിയിലെ ഹര്‍ജി പിൻവലിച്ച് എം സ്വരാജ്

കൊച്ചി : തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. ബാബുവിന്റെ...

കോൺഗ്രസിന് കോഴിക്കോട്ടും തിരിച്ചടി ; വി എം വിനുവിന്റെ പേരും വോട്ടർ പട്ടികയിൽ ഇല്ല, മത്സരിക്കാൻ സാധിക്കില്ല

കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിലെ കോൺഗ്രസ് സ്ഥാനാർത്ഥി സംവിധായകൻ വി.എം.വിനുവിന്റെ പേരും...

അന്തർ സംസ്ഥാന റൂട്ടിൽ ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ കെഎസ്ആർടിസി; ‘ഡൈനാമിക് പ്രൈസിങി’ന് അനുമതി

തിരുവനന്തപുരം : ബെംഗളൂരു ഉൾപ്പെടെയുള്ള അന്തർസംസ്ഥാന റൂട്ടിൽ ടിക്കറ്റ് നിരക്ക് കുറയ്ക്കാനൊരുങ്ങി...

ബംഗ്ലാദേശ് കലാപം: ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ

ധാക്ക : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ. ധാക്കയിലെ...