ഒടുവിൽ റദ്ദാക്കി, യുജിസി നെറ്റ് പരീക്ഷ ; സിബിഐ അന്വേഷിക്കും.

Date:

രണ്ട് ഘട്ടങ്ങളിലായി ഈയ്യിടെ നടന്ന യുജിസി നെറ്റ് പരീക്ഷ റദ്ദാക്കി. പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാവിഭാഗം കണ്ടെത്തിയതിനു പിന്നാലെയാണ് നടപടി. വിഷയം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 11 ലക്ഷം പേരാണ് ഇത്തവണത്തെ യുജിസി നെറ്റ് പരീക്ഷ എഴുതിയത്.

വലിയ വീഴ്ചയാണു നാഷനൽ ടെസ്റ്റിങ് ഏജൻസിക്ക് യുജിസി നെറ്റ് പരീക്ഷാ
നടത്തിപ്പിൽ സംഭവിച്ചത്. പ്രഥമദൃഷ്ട്യാ പരീക്ഷയിൽ ക്രമക്കേട് കണ്ടെത്തുകയായിരുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രാലയം പറയുന്നു. പരീക്ഷയുടെ സുതാര്യതയും പവിത്രയും സംരക്ഷിക്കണമെന്നതിനാലാണു റദ്ദാക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

പുനഃപരീക്ഷയുടെ വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്നും അധികൃതർ പറഞ്ഞു. നീറ്റ് പരീക്ഷയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ സമരം കടുക്കുന്നതിനിടെയാണു നെറ്റ് പരീക്ഷ റദ്ദാക്കി സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര : ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ, പന്ത് തിരിച്ചെത്തി 

മുംബൈ : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ...

വനിതാ ലോകകപ്പ് വിജയികളെ ആദരിച്ച് പ്രധാനമന്ത്രി ; ഔദ്യോഗിക വസതിയിൽ താരങ്ങൾക്ക് ഗംഭീര സ്വീകരണം

ന്യൂഡൽഹി : ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ...

ആദ്യ ഭാര്യയുടെ അഭിപ്രായം തേടാതെ മുസ്ലിം പുരുഷന്റെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി : മുസ്ലിം വ്യക്തിനിയമം പുരുഷന് ഒന്നിലേറെ വിവാഹം അനുവദിക്കുന്നുണ്ടെങ്കിലും 2008ലെ...