Monday, September 21, 2026

‘ആവാം, ചെറിയ ചൂരൽ പ്രയോഗം’; വിദ്യാർത്ഥികളിൽ  അച്ചടക്കം നടപ്പാക്കാൻ  ശിക്ഷിക്കുന്നതിൽ തെറ്റില്ലെന്ന് ഹൈക്കോടതി

Date:

കൊച്ചി : വിദ്യാർത്ഥിയെ അച്ചടക്കം പഠിപ്പിക്കാനും തിരുത്താനും ചൂരൽപ്രയോഗം നടത്തുന്നതിൽ തെറ്റില്ലെന്ന് ഹൈക്കോടതി. ചൂരൽപ്രയോഗം നടത്തിയതിന്റെ പേരിൽ തിരുവനന്തപുരം വെങ്ങാനൂരിലെ സ്‌കൂൾ അദ്ധ്യാപകനെതിരെ വിഴിഞ്ഞം പോലീസെടുത്ത കേസിലെ തുടർനടപടികൾ റദ്ദാക്കിയ ഉത്തരവിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

സ്‌കൂളിലെ അച്ചടക്കം ഉറപ്പാക്കാനും വിദ്യാർത്ഥിയെ തിരുത്താനും അദ്ധ്യാപകനോ അദ്ധ്യാപികയോ നല്ല ഉദ്ദേശ്യത്തോടെ വിദ്യാർത്ഥിയെ ശാരീരികമായി ശിക്ഷിക്കുന്നതിൽ തെറ്റില്ലെന്നും കുറ്റമായി കാണാനാകില്ലെന്നും ഹൈക്കോടതി ജസ്റ്റിസ് സി. പ്രദീപ്കുമാർ വ്യക്തമാക്കി.

2025 ഫെബ്രുവരി 10-ന് ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. തന്നെ സ്റ്റാഫ് മുറിയിലേക്കു വിളിച്ചുവരുത്തിയ അദ്ധ്യാപകൻ ചൂരൽ ഉപയോഗിച്ച് അടിച്ചെന്നായിരുന്നു വിദ്യാർത്ഥിയുടെ പരാതി.
തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലെ കേസിന്റെ തുടർനടപടികൾ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് അദ്ധ്യാപകൻ ഫയൽചെയ്ത ഹർജി അനുവദിച്ചാണ് ഹൈക്കോടതി ഉത്തരവ്. അച്ചടക്കനടപടി സ്വീകരിക്കാനുള്ള അനുമതി അദ്ധ്യാപകർക്ക് രക്ഷിതാക്കൾ നൽകുന്നതായി കണക്കാക്കേണ്ടതുണ്ടെന്ന ഹൈക്കോടതിയുടെ മുൻ ഉത്തരവും കണക്കിലെടുത്താണ് ഹൈക്കോടതിയുടെ നിരീക്ഷണം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണം – പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിതമായ സമീപനവും...

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും – മുഖ്യമന്ത്രി വി ഡി സതീശൻ; പ്രഖ്യാപനം ഐഎന്‍ടിയുസി വേദിയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍....

ബിജെപിക്കെതിരെ അഖിലേഷ് യാദവിൻ്റെ തെരഞ്ഞെടുപ്പ് തന്ത്രം ഫലം കാണുമോ ?; പ്രത്യേകം ലക്ഷ്യം വെയ്ക്കുന്നത് 27 മണ്ഡലങ്ങൾ

ലക്നൗ : ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 27 മണ്ഡലങ്ങൾ ലക്ഷ്യം...