Monday, September 21, 2026

ആലുവ മഹാശിവരാത്രി; പ്രത്യേക സര്‍വ്വീസുകളുമായി റെയില്‍വെ

Date:

കൊച്ചി : ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ആലുവ ശിവക്ഷേത്രത്തിലെ ആഘോഷവുമായി ബന്ധപ്പെട്ട് പ്രത്യേക ക്രമീകരണവുമായി റെയില്‍വെ. ഞായറാഴ്ച നടക്കുന്ന ആലുവ മഹാശിവരാത്രി ആഘോഷത്തിന് പ്രത്യേക ട്രെയിനും അധിക സ്റ്റോപ്പുകളുമാണ് അനുവദിച്ചിട്ടുള്ളത്.

ഞായറാഴ്ച നിലമ്പൂരില്‍ നിന്ന് പുറപ്പെടുന്ന നിലമ്പൂര്‍ – കോട്ടയം എക്‌സ്പ്രസിന് (16325) അന്നേദിവസം മറ്റ് സ്റ്റോപ്പുകള്‍ക്ക് പുറമെ മുള്ളൂര്‍ക്കര, ഒല്ലൂര്‍, നെല്ലായി, കൊരട്ടി എന്നിവിടങ്ങളില്‍ കൂടി സ്റ്റോപ് അനുവദിച്ചു. ഷൊര്‍ണ്ണൂര്‍ – തൃശ്ശൂര്‍ പാസഞ്ചര്‍ (56605) ആലുവ വരെ നീട്ടി. തൃശ്ശൂരില്‍ നിന്നും 23.13ന് പുറപ്പെടുന്ന വണ്ടി ഒല്ലൂര്‍ – 23.22, പുതുക്കാട് – 23.32, നെല്ലായി – 23.38, ഇരിങ്ങാലക്കുട – 23.45, ചാലക്കുടി – 23.53, ഡിവൈന്‍ നഗര്‍ – 23.57, കൊരട്ടി – 00.02, കറുകുറ്റി – 00.07, അങ്കമാലി – 00.15, ചൊവ്വര – 00.23 വഴി 00.45ന് ആലുവയില്‍ എത്തുന്നതാണ്.

തിരിച്ച് ഫെബ്രുവരി 16 തിങ്കളാഴ്ച ആലുവയില്‍ നിന്നും രാവിലെ 5.15ന് പുറപ്പെടുന്ന 16609 തൃശ്ശൂര്‍ – കണ്ണൂര്‍ എക്‌സ്പ്രസ്സ് ചൊവ്വര – 5.21, അങ്കമാലി – 5.28, കറുകുറ്റി – 5.33, കൊരട്ടി – 5.38, ഡിവൈന്‍ നഗര്‍ – 5.43, ചാലക്കുടി – 5.47, ഇരിഞ്ഞാലക്കുട – 5.56, നെല്ലായി – 6.03, പുതുക്കാട് – 6.09, ഒല്ലൂര്‍ – 6.18 വഴി തൃശ്ശൂരിലെത്തി, പതിവുപോലെ 6.45ന് കണ്ണൂരിലേയ്ക്ക് പുറപ്പെടുന്നതാണ്. അന്നേദിവസം ഈ വണ്ടി മുള്ളൂര്‍ക്കര, വള്ളത്തോള്‍ നഗര്‍ എന്നിവിടങ്ങളിലും നിര്‍ത്തുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണം – പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിതമായ സമീപനവും...

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും – മുഖ്യമന്ത്രി വി ഡി സതീശൻ; പ്രഖ്യാപനം ഐഎന്‍ടിയുസി വേദിയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍....

ബിജെപിക്കെതിരെ അഖിലേഷ് യാദവിൻ്റെ തെരഞ്ഞെടുപ്പ് തന്ത്രം ഫലം കാണുമോ ?; പ്രത്യേകം ലക്ഷ്യം വെയ്ക്കുന്നത് 27 മണ്ഡലങ്ങൾ

ലക്നൗ : ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 27 മണ്ഡലങ്ങൾ ലക്ഷ്യം...