Sunday, October 11, 2026

വ്യാഴാഴ്ച പൊതുപണിമുടക്ക്; കൊച്ചി മെട്രോ സര്‍വ്വീസ് നടത്തും

Date:

കൊച്ചി : നാളത്തെ ദേശീയ പണിമുടക്കില്‍ സര്‍വ്വീസ് നടത്തുമെന്ന് കൊച്ചി മെട്രോ. ഫീഡര്‍ ബസുകള്‍ വിമാനത്താവളത്തിലേക്ക് മാത്രമായിരിക്കും സര്‍വ്വീസ് നടത്തുകയെന്നും വാട്ടര്‍ മെട്രോ സര്‍വ്വീസ് മുടങ്ങില്ലെന്നും കെഎംആര്‍എല്‍ അറിയിച്ചു. രാവിലെ 6.30 മുതല്‍ രാത്രി പത്തരവരെയാകും സര്‍വ്വീസ് നടത്തുക.

തൊഴില്‍ കോഡുകളുള്‍പ്പെടെയുള്ള മോദി സര്‍ക്കാരിന്റെ തൊഴിലാളിദ്രോഹ, കോര്‍പ്പറേറ്റ് അനുകൂല നയങ്ങള്‍ക്കെതിരായ അഖിലേന്ത്യ പണിമുടക്ക് ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കും. സിഐടിയു, ഐന്‍ടിയുസി ഉള്‍പ്പെടെ കേന്ദ്ര ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പണിമുടക്കില്‍ കര്‍ഷക, കര്‍ഷകത്തൊഴിലാളി, ബഹുജന സംഘടനകളും ഐക്യദാര്‍ഢ്യവുമായി അണിനിരക്കും.

ബാങ്ക്, ഇന്‍ഷുറന്‍സ്, കല്‍ക്കരി, വൈദ്യുതി, പ്രതിരോധ മേഖലയിലെ ജീവനക്കാര്‍, കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവരും പണിമുടക്കിന്റെ ഭാഗമാകും. സിപിഎം, കോണ്‍ഗ്രസ്, സിപിഐ അടക്കമുള്ള പാര്‍ട്ടികള്‍ പിന്തുണയ്ക്കുന്നതോടെ കേരളത്തെ പണിമുടക്ക് സാരമായി ബാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഡൽഹിയിൽ പ്രതിഷേധത്തിനിടെ യുവതിയെ ആക്രമിച്ച സംഭവം: 4 ഹിന്ദു രക്ഷാദള്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് പോലീസ്

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...

ഇൻഡിഗോ വിമാനത്തിൽ പവർബാങ്ക് പൊട്ടിത്തെറിച്ച് ലഗേജ് കമ്പാർട്ടുമെന്റിൽ തീപ്പിടിച്ചു; വിമാനം ഹൈദരാബാദിൽ ഇറക്കി

ഹൈദരാബാദ് : ഇൻഡിഗോ വിമാനത്തിൽ ലഗേജ് കമ്പാർട്ടുമെന്റിൽ സൂക്ഷിച്ച ഒരു യാത്രക്കാരന്റെ...