രാജ്യ തലസ്ഥാനത്ത് അന്താരാഷ്ട്ര അവയവക്കച്ചവടം ; സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുൾപ്പെടെ 7 പേർ അറസ്റ്റിൽ

Date:

ദില്ലി: ദില്ലി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരുന്ന അന്താരാഷ്ട്ര അവയക്കച്ചവട സംഘം പിടിയിൽ. ദില്ലിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ സർജനായ ഡോക്ടർ വിജയകുമാരിയടക്കം 7 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 2019 മുതൽ രാജ്യതലസ്ഥാനം കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരുന്ന ഇവർ കുറച്ച് കാലമായി പോലിസ് നിരീക്ഷണത്തിലായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കഴിഞ്ഞ മാസം മൂന്നു ബംഗ്ലദേശ് സ്വദേശികളെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് ഈ ഏഴംഗ സംഘവും വലയിലായത്.

2021 മുതൽ 23 വരെയുള്ള കാലഘട്ടത്തിൽ 16 ഓളം അവയവമാറ്റ ശസ്ത്ര ക്രിയകളാണ് നോയിഡയിലെ സ്വകാര്യ ആശുപത്രിയിൽ ഡോ.വിജയകുമാരിയുടെ നേതൃത്വത്തിൽ നടന്നത്. അവയവ ദാതാക്കളും സ്വീകർത്താക്കളുമെല്ലാം ബംഗ്ലാദേശ് സ്വദേശികളായിരുന്നു.
അവയവങ്ങൾ ഇടനിലക്കാർ വഴി ആവശ്യക്കാരിലേക്കെത്തും. നഗരത്തിലെ പ്രധാന ആശുപത്രികളിലെല്ലൊം ആളെ പിടിക്കാൻ ഇവർക്ക് ഏജന്റുമാരുമുണ്ട്. അവയവം ആവശ്യമുള്ള ആളിൽ നിന്നും 25 ലക്ഷം മുതൽ 30 ലക്ഷം വരെ ഈടാക്കുന്ന ഇവർ അവയവം ദാനം ചെയ്യുന്ന ആൾക്ക് കൈമാറുന്നത് വെറും നാലോ അഞ്ചോ ലക്ഷം രൂപ മാത്രമാണ്.
ശസ്ത്രക്രിയക്ക് വേണ്ട രേഖകളെല്ലാം സംഘം വ്യാജമായി നിർമ്മിച്ചിരുന്നു എന്നും പൊലീസ് അറിയിച്ചു. 

വിജയകുമാരിയുടെ കൂട്ടാളിയായ റസലിന്റെ മുറിയിൽ നിന്നും വൃക്ക മാറ്റ ശസ്ത്രക്രിയക്കെത്തിയവരുടെ പാസ്പോർട്ട് ഉൾപ്പെടെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിജയകുമാരിയെ നിലവിൽ ആശുപത്രിയിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്. പ്രതികളെ കൂടുതൽ വിവരങ്ങൾക്കായി ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് പറഞ്ഞു. 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related