Wednesday, April 8, 2026

അർജുനെ കണ്ടെത്താൻ ടെസ്റ്റ് ഡൈവിന് ഒരുങ്ങി നേവി

Date:

പ്രതീത്മാകചിത്രം –

ബംഗളുരു : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനു വേണ്ടി വ്യാപക തിരച്ചിൽ ആരംഭിച്ച് പത്താംനാൾ പിന്നിടുകയാണ്. അർജുൻ്റെ ലോറി ഗംഗാവലി നദിയിൽ ഇന്നലെ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് കൂടുതൽ തിരച്ചിലിൻ്റെ ഭാഗമായി ഗംഗാവലി പുഴയിൽ നേവി ടെസ്റ്റ് ഡൈവ് നടത്തും. മുങ്ങൽ വിദഗ്ധർക്ക് പുഴയുടെ അടിത്തട്ടിലേക്ക് പോകാൻ കഴിയുമോ എന്നതാണ് ടെസ്റ്റ് ഡൈവിൻ്റെ ഉദ്ദേശ്യ ലക്ഷ്യം. പുഴയിലെ ഒഴുക്കിന്റെ ശക്തിയും പരിശോധിക്കും

ഒഴുക്ക് രണ്ട് മുതൽ മൂന്ന് നോട്ട്സ് വരെയെങ്കിൽ സുരക്ഷിതമായി ഡൈവ് ചെയ്യാൻ കഴിയും. എന്നാൽ, ഇന്നലെ പുഴയിലെ ഒഴുക്ക് 8 നോട്ട്സ് വരെയായിരുന്നു. 100 കിലോ ഭാരം കെട്ടിയ വടം ഇറക്കി നോക്കിയെങ്കിലും അത് ഒഴുകി നീങ്ങി. ഇന്ന് ഒഴുക്ക് കുറഞ്ഞാൽ ഉടൻ മുങ്ങൽ വിദഗ്ധർ ഇറങ്ങുമെന്ന് നാവിക സേന. പരമാവധി 2 മണിക്കൂർ സമയമാണ് ഓപ്പറേഷൻ പൂർത്തിയാക്കാൻ പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

അടൂർ ലഘുലേഖ വിവാദത്തിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശാന്തകുമാറിനെതിരെയും കേസെടുക്കാൻ നിര്‍ദ്ദേശം; ‘തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു’

പത്തനംതിട്ട : അടൂരിലെ ലഘുലേഖ വിവാദത്തിൽ മാധ്യമങ്ങളോട് സംസാരിച്ച് പൊട്ടിക്കരഞ്ഞ യുഡിഎഫ്...

ഹോർമുസ് തുറക്കാനുള്ള യുഎൻ പ്രമേയം; വീറ്റോ ചെയ്ത് റഷ്യയും ചൈനയും

ഹോർമുസ് കടലിടുക്കമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ട്രംപിന്റെ മുന്നറിയിപ്പ് അവസാനിക്കാനിരിക്കെ, കടലിടുക്ക്...

യുഎസ് വെടിനിർത്തൽ നിർദ്ദേശം നിരസിച്ച് ഇറാൻ; യുദ്ധം അവസാനിപ്പിക്കാൻ 10 നിബന്ധനകൾ!

ടെഹ്റാൻ : അമേരിക്കയുടെ വെടിനിർത്തൽ നിർദ്ദേശം ഇറാൻ നിരസിച്ചു. പാക്കിസ്ഥാൻ വഴിയുള്ള നിർദ്ദേശത്തിന്...

വീണ്ടും പിണങ്ങി ശ്രീലേഖ ; എസ് ജയശങ്കർ പേര് പരാമർശിക്കാത്തതിൽ പ്രതിഷേധിച്ച് പ്രചാരണ പരിപാടിക്കിടെ വേദി വിട്ടു, അനുനയിപ്പിച്ച് നേതാക്കൾ

തിരുവനന്തപുരം : പ്രചാരണ പരിപാടിക്കിടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പേര് പരാമർശിക്കാത്തതിൽ പിണങ്ങി...