Thursday, February 12, 2026

കെ.രാധാകൃഷ്ണനു പകരം ഒ.ആർ.കേളു മന്ത്രിസഭയിലേക്ക്

Date:

തിരുവനന്തപുരം: ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട കെ.രാധാകൃഷ്ണനു പകരം ഒ.ആർ.കേളു പിണറായി മന്ത്രിസഭയിൽ അംഗമാകും. .മാനന്തവാടി എംഎൽഎയാണ് കേളു. പട്ടികജാതി പട്ടിക വർഗ വികസനം വകുപ്പാകും കേളു കൈകാര്യം ചെയ്യുക. കെ. രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന മറ്റ് വകുപ്പുകളായ ദേവസ്വം വി.എൻ. വാസവനും പാർലമെന്ററി കാര്യം എം.ബി. രാജേഷിനും നൽകി .

സഹകരണ, തുറമുഖ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന വി.എന്‍.വാസവന് ഈ വകുപ്പുകൾക്ക് പുറമെയാണ് ദേവസ്വം വകുപ്പിൻ്റ ചുമതല കൂടി നൽകിയത്. . തദ്ദേശസ്വയംഭരണം, എക്സൈസ് എന്നിവക്ക് പുറമെ പാർലമെന്ററി കാര്യം കൂടി കൈകാര്യം ചെയ്യേണ്ടി വരും എം.ബി.രാജേഷ്. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനത്തിനു സംസ്ഥാന സമിതി അംഗീകാരം നല്‍കുകയായിരുന്നു. 

വയനാട് ജില്ലയ്ക്ക് ആദ്യമായാണ് പിണറായി മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിക്കുന്നത്. പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഒരാളെ സിപിഎം മന്ത്രിയാക്കുന്നതും ആദ്യമായാണ്. . പി.കെ.ജയലക്ഷ്മിക്കു ശേഷം ആദിവാസി വിഭാഗത്തിൽനിന്നു സംസ്ഥാന മന്ത്രിസഭയിലേക്കെത്തുന്ന ജനപ്രതിനിധിയായി കേളു. ഉമ്മൻ ചാണ്ടി മന്ത്രിസഭയിലാണ് ജയലക്ഷി അംഗമായിരുന്നത്.

വയനാട് ജില്ലയിൽനിന്നു സിപിഎം സംസ്ഥാന സമിതിയിലെത്തിയ ആദ്യ പട്ടികവർഗ നേതാവാണ് ഒ.ആർ. കേളു. കുറിച്യ സമുദായക്കാരനായ കേളു നിലവിൽ പട്ടികജാതി-പട്ടികവർഗ പിന്നാക്ക ക്ഷേമം സംബന്ധിച്ച നിയമസഭ സമിതിയുടെ ചെയർമാനാണ്.

തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ഇടയൂര്‍ക്കുന്ന് വാര്‍ഡില്‍നിന്ന് 2000ല്‍ ഗ്രാമപഞ്ചായത്ത് അംഗമായ കേളു തുടര്‍ന്ന് 2005ലും 2010ലുമായി 10 വര്‍ഷം തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായി. 2015 ല്‍ തിരുനെല്ലി ഡിവിഷനില്‍നിന്നും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗമായി. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മന്ത്രിയായിരുന്ന പി.കെ. ജയലക്ഷ്മിയെ തോല്‍പിച്ച് മാനന്തവാടി നിയോജക മണ്ഡലം എംഎൽഎയായി. 2021ലും വിജയം ആവർത്തിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പശ്ചിമ ബംഗാളിൽ ആദ്യ നിപ മരണം ; ജീവൻ നഷ്ടപ്പെട്ടത് സ്വകാര്യ ആശുപത്രിയിലെ നഴ്സിന്

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിപ വൈറസ് ബാധിച്ച് 25 വയസ്സുള്ള...

വിസിക്ക് തിരിച്ചടി ; കേരള സർവ്വകലാശാല യൂണിയന് തുടരാം: ഹൈക്കോടതി

കൊച്ചി : കേരള സർവ്വകലാശാല യൂണിയന് കാലാവധി പൂർത്തിയാകുന്നതുവരെ തുടരാമെന്ന് ഹൈക്കോടതി....

ശബരിമല താൽക്കാലിക ജീവനക്കാർക്കുമേലും ‘പിടിവീഴുന്നു’; പണമിടപാടുകളില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് ജോലി ചെയ്തിരുന്ന താൽക്കാലിക ജീവനക്കാർക്കുനേരെ...

രാഹുലിനെതിരെ ബിജെപി പ്രമേയം, ലോക്സഭാംഗത്വം റദ്ദാക്കണമെന്ന് ആവശ്യം; പാർലമെന്റിൽ ഭരണ – പ്രതിപക്ഷ വാഗ്വാദം

ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ അംഗത്വം റദ്ദാക്കണമെന്ന ആവശ്യവുമായി പാർലമെൻ്റിൽ ബിജെപി. നിഷികാന്ത്...