Monday, September 21, 2026

വിസിക്ക് തിരിച്ചടി ; കേരള സർവ്വകലാശാല യൂണിയന് തുടരാം: ഹൈക്കോടതി

Date:

കൊച്ചി : കേരള സർവ്വകലാശാല യൂണിയന് കാലാവധി പൂർത്തിയാകുന്നതുവരെ തുടരാമെന്ന് ഹൈക്കോടതി. കൂടാതെ, സർവ്വകലാശാല ഫണ്ട് അനുവദിച്ച രണ്ട് പരിപാടികൾ നടത്താനും അനുമതി നൽകി. യൂണിയൻ പ്രവർത്തനങ്ങൾ മരവിപ്പിച്ച വിസിയുടെ നടപടിക്കെതിരെ സർവ്വകലാശാല യൂണിയൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

യൂണിയൻ കലോത്സവം നടത്താൻ വിസി അനുമതി നൽകില്ലെന്നാരോപിച്ച് കഴിഞ്ഞ ദിവസം കേരള സർവ്വകലാശാല ആസ്ഥാനത്ത് വിസിക്കെതിരെ എസ്എഫ്ഐയുടെ കനത്ത പ്രതിഷേധമാണ് നടന്നത്. തുടർന്ന് എസ്എഫ്ഐ പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടാവുകയും യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.  പ്രതിഷേധത്തിന് പിന്നാലെ സർവ്വകലാശാല യൂണിയൻ വിസി അസാധുവാക്കി. കാലാവധി തീർന്നെന്ന് വിസിയും പ്രതികാര നടപടിയെന്ന് എസ്എഫ്ഐയും നിലപാടെടുത്തു. തുടർന്നാണ് യൂണിയൻ പ്രതിനിധികൾ ഹൈക്കോടതിയെ സമീപിയ്ക്കുകയും അനുകൂല ഉത്തരവ് നേടുകയും ചെയ്തത്.

നിലവിലെ യൂണിയന്റെ നേതൃത്വത്തിൽ ഏപ്രിലിൽ കലോത്സവം നടത്തിയതാണെന്നാണ് ഇന്നലെ വിസി വിശദീകരിച്ചത്. എന്നാൽ അത്കഴിഞ്ഞ വർഷത്തെ മുടങ്ങിയ കലോത്സവമെന്നാണ് എസ്എഫ്ഐ വ്യക്തമാക്കിയത്.

1 COMMENT

  1. Greetings! This iss myy first visiit too youur blog!
    We arre a collecction of volunteers andd startig a new project iin a community
    iin thee same niche. Your blpog rovided us benrficial information too woork on. Yoou hage done a ouutstanding job!
    xnxx

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണം – പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിതമായ സമീപനവും...

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും – മുഖ്യമന്ത്രി വി ഡി സതീശൻ; പ്രഖ്യാപനം ഐഎന്‍ടിയുസി വേദിയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍....

ബിജെപിക്കെതിരെ അഖിലേഷ് യാദവിൻ്റെ തെരഞ്ഞെടുപ്പ് തന്ത്രം ഫലം കാണുമോ ?; പ്രത്യേകം ലക്ഷ്യം വെയ്ക്കുന്നത് 27 മണ്ഡലങ്ങൾ

ലക്നൗ : ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 27 മണ്ഡലങ്ങൾ ലക്ഷ്യം...