Sunday, February 1, 2026

ആകാശ് തില്ലങ്കേരിയുടെ ആഘോഷയാത്രയ്ക്ക് ഹൈക്കോടതിയുടെ പൂട്ട്

Date:

കൊച്ചി: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കരിയുടെ ജീപ്പ് സവാരിയിൽ കർശന നടപടിക്ക് ഹൈക്കോടതി നിർദ്ദേശം.വാഹനം ഉടൻ പിടിച്ചെടുക്കണം.ഇതോടൊപ്പം അനധികൃത ലൈറ്റുകളും ശബ്ജദ സംവിധാനങ്ങളും ഘടിപ്പിച്ചിട്ടുള്ള ടൂറിസ്റ്റ് ബസുകൾക്കെതിരെ കനത്ത പിഴയ്ക്കൊപ്പം പ്രോസിക്യൂഷൻ നടപടികളും സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.

നീയമ ലംഘനങ്ങളുടെ ഒരു ഘോഷയാത്രയായിരുന്നു ആകാശ് തില്ലങ്കരിയുടെ ജീപ്പ് സവാരി.ആ ദൃശ്യങ്ങൾ ഹൈക്കോടതിയിൽ പ്രദർശിപ്പിച്ച ശേഷമാണ് ഇതിൽ എന്ത് നടപടിയെടുത്തുവെന്ന് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ ഉൾപ്പെട്ട ഡിവിഷൻ ബ‍ഞ്ച് ചോദിച്ചത്.നിരവധി ക്രിമിനൽ കേസിൽ ഉൾപ്പെട്ടയാളാണ് ഈ നീയമലംഘനവും നടത്തിയിരിക്കുന്നത്.ഒരു വിട്ടു വീഴ്ചയും പാടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.എത്രയും വേഗം ജീപ്പ് പിടിച്ചെടുത്ത് പരിശോധിക്കണം.
ആർ.സി ഉടമയ്ക്കെതിരെയും ആകാശ് തില്ലങ്കരിക്കെതിരെയും നടപടി വേണമെന്നും ഹൈക്കോടതി മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകി.

വയനാട് പനമരത്ത് കൂടി തുറന്ന ജീപ്പിൽ നടത്തുന്ന സവാരി ആകാശ് തില്ലങ്കരി തന്നെയാണ് റീൽസാക്കി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഇത് വാർത്തയായതോടെ പോസ്റ്റ് പിൻവലിച്ചു,സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങിയതിന് പിന്നാലെയാണ് ഹൈക്കോടതി ഇടപെടലും വന്നത്.ജീപ്പ് മലപ്പുറം മൊറയൂർ സ്വദേശി സുലൈമാന്‍റെതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
“ഇതിൽ മാത്രമല്ല നീയമ ലംഘനം നടത്തുന്ന സ്റ്റേജ് ക്യാരേജുകൾക്കെതിരെ വീണ്ടും നടപടി കർശനമാക്കാനും ഹൈക്കോടതി നിർദ്ദേശം നൽകി.രൂപമാറ്റം വരുത്തിയ വാഹനങ്ങൾ,അലങ്കാര ലൈറ്റുകൾ,ബസുകളിലെ വലിയ ശബ്ദ സംവിധാനങ്ങൾ എല്ലാം പിടിച്ചെടുക്കാനാണ് ഉത്തരവ്.”
വാഹന പരിശോധനകൾ കുറഞ്ഞതോടെ ടൂറിസ്റ്റ് ബസുകൾ അടക്കം വീണ്ടും പഴയപടി രൂപമാറ്റങ്ങളും അലങ്കാര ലൈറ്റുകളും ശബ്ദ സംവിധാനങ്ങളുമായി നിരത്തുകളിൽ സജീവമായിരുന്നു.ഇതിന്‍റെ ദൃശ്യങ്ങളടക്കം ലഭിച്ചതോടെയാണ് ഹൈക്കോടതി വീണ്ടും കടുത്ത നടപടികൾക്ക് ഉത്തരവിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കേന്ദ്ര ബജറ്റ് 2026: കാൻസറിൻ്റേയും അപൂർവ്വ രോഗ മരുന്നുകളുടെയും വില കുറയും; വിദേശ ടൂർ പാക്കേജുകളുടെ ടിസിഎസ് 2% ആയി കുറച്ചു

ന്യൂഡൽഹി: ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് സാധാരണക്കാർക്കും രോഗികൾക്കും...

കെഎസ്ഇബി ഇന്ധന സർചാർജിൽ ഇളവ് ; ഫെബ്രുവരിയിൽ പ്രതിമാസ കറൻ്റ് ബില്ലിൽ കുറവ് വരും

തിരുവനന്തപുരം : കെഎസ്ഇബിയുടെ പ്രതിമാസ ബില്ലിംഗ് ഉപഭോക്താക്കൾക്ക് ഫെബ്രുവരിയിൽ ഇന്ധന സർചാർജ്...

കേന്ദ്ര ബഡ്ജറ്റ് : ചെറുകിട വ്യവസായങ്ങൾക്ക് പരിഗണന; 200 പഴയ വ്യവസായ ശാലകൾ പുന:രുജ്ജീവിപ്പിക്കും

ന്യൂഡൽഹി : രാജ്യത്തെ ചെറുകിട ബിസിനസ്സുകൾക്ക് ഊർജ്ജം പകരുന്ന ബജറ്റ് പ്രഖ്യാപനവുമായി...