Sunday, April 12, 2026

4 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

Date:

കൊച്ചി : നാലു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യ ഹർജി തള്ളി ഹൈക്കോടതി. കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടർന്നാണ് കോഴിക്കോട് കസബ പോലീസ് നടനെതിരെ പോക്സോ കേസ് റജിസ്റ്റർ ചെയ്തത്. കുടുംബ തർക്കങ്ങൾ മുതലെടുത്ത് ജയചന്ദ്രൻ മകളെ പീഡിപ്പിച്ചെന്നായിരുന്നു ഇവരുടെ പരാതി.

കഴിഞ്ഞ വർഷം ജൂണിൽ പോക്സോ കേസ് റജിസ്റ്റർ ചെയ്തതിന് പിന്നാലെ ജയചന്ദ്രൻ ഒളിവിൽ പോയി. അന്നു മുതൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തിയെങ്കിലും നടനെ പിടികൂടാനായില്ല. ഇതിനിടെ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് നിർദ്ദേശം നൽകിയതിനെത്തുടർന്ന് പൊലീസ് കുട്ടിയിൽ നിന്ന് മൊഴിയെടുത്തിരുന്നു.

പൊലീസ് അന്വേഷണം തുടരുന്നതിനിടയിൽ തന്നെ നടൻ കോഴിക്കോട് പോക്സോ കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും തള്ളിയിരുന്നു. ജൂലൈ 12ന് ജാമ്യാപേക്ഷ തള്ളിയത്. തുടര്‍ന്നാണ് മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്ന് വ്യക്തമാക്കി ജസ്റ്റിസ് ജി.ഗിരീഷ് ഹർജി തള്ളുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ SDPI സ്ഥാനാർത്ഥിയെ പണം നൽകി സഹായിച്ചു; കോൺഗ്രസ് മന്ത്രിക്കും നേതാക്കൾക്കുമെതിരെ കടുത്ത ആരോപണം

ബംഗളൂരു : ഉപതെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയെപണം നൽകി പിന്തുണച്ചെന്ന ആരോപണത്തിൽ കുടുങ്ങി...

ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, ‘മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരിക്ക്, ശരീരത്തിൽ പരിക്കും അസ്ഥികൾക്ക് പൊട്ടലും’

ചിക്കമഗളൂരു : കർണാടകത്തിലെ ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ മരണപ്പെട്ടതായി കണ്ടെത്തിയ ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം...

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; കണ്ടെത്തിയത് നാലാം നാൾ മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ സമീപത്ത്1500 അടി താഴ്ചയിൽ നിന്ന്

ചിക്കമഗളൂരു : വിനോദ യാത്രയ്ക്കിടെ ചിക്കമഗളൂരുവിൽ കാണാതായ മലയാളി പെൺകുട്ടി ശ്രീനന്ദ...