Sunday, March 8, 2026

തൃശൂരിൽ ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം തകർത്തു ; മൂന്നിടങ്ങളിൽ നിന്നായി 65 ലക്ഷം കവർന്നു

Date:

തൃശൂർ: തൃശൂരിൽ എസ്ബിഐ യുടെ മൂന്ന് എടിഎമ്മുകൾ തകർത്ത് പണം കൊള്ളയടിച്ചു. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എസ്ബിഐ എടിഎമ്മുകളാണ് പുലർച്ചെ 2.30 നും 4 മണിക്കും മധ്യേ ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്തത്. മൂന്ന് എടിഎമ്മുകളിൽ നിന്നായി 65 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്നാണ് പ്രാഥമിക നിഗമനം.

കാറിൽ വന്ന നാലംഗ സംഘമാണ് കവർച്ച നടത്തിയതെന്ന് പൊലീസ് പറയുന്നു. മാപ്രാണത്തെ എടിഎമ്മില്‍ നിന്ന് 30 ലക്ഷം രൂപ, കോലഴിയിലെ എടിഎമ്മില്‍ നിന്ന് 25 ലക്ഷം രൂപ, ഷൊർണൂരിലെ എടിഎമ്മില്‍ നിന്ന് റോഡ് 9.5 ലക്ഷം രൂപയും നഷ്ടപ്പെട്ടു എന്നാണ് പൊലീസിന് ലഭിച്ച വിവരം. ബാങ്ക് ഉദ്യോഗസ്ഥർക്കെത്തിയ മെസേജിലൂടെയാണ് മോഷണ വിവരം അറിഞ്ഞത്. കൊള്ള സംഘം എത്തിയ വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സിസിടിവി ക്യാമറകളിൽ കറുത്ത സ്പ്രേ ചെയ്തതിന് ശേഷമായിരുന്നു മോഷണം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഇറാനിലെ എണ്ണ സംഭരണ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം ; ഇറാന്റെ സമ്പൂർണ നാശം ലക്ഷ്യമെന്ന് ട്രംപ്

ടെഹ്റാൻ :ഇസ്രയേൽ- യുഎസ് സംയുക്ത ആക്രമണത്തിൽഇറാനിലെ എണ്ണ സംഭരണ കേന്ദ്രങ്ങൾക്ക് കനത്ത...

അമേരിക്കയിൽ തൊഴിലില്ലാത്തവരുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട് ; ഫെബ്രുവരിയിൽ ജോലി നഷ്ടപ്പെട്ടത് 92,000 പേർക്ക്

വാഷിങ്ടൺ : അമേരിക്കയിൽ ദിനംപ്രതിയെന്നോണം തൊഴിൽ നഷ്ടപ്പെടുന്നവരുടെ എണ്ണം വർദ്ധിക്കുകയാണെന്ന് റിപ്പോർട്ട്....

യുദ്ധപ്രതിഫലനങ്ങൾ ഇന്ത്യൻ അടുക്കളകളിലേക്കും; ഗാർഹിക പാചകവാതക സിലിണ്ടർ വിലകൂട്ടി

ന്യൂഡൽഹി : ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലകൂട്ടി. 60 രൂപയാണ്...

‘രാഹുൽ മാങ്കൂട്ടത്തിൽ സൈക്കോപാത്ത്, ജാമ്യം നിയമ വിരുദ്ധം’; ആദ്യ കേസിലെ അതിജീവിത സുപ്രീംകോടതിയിൽ

ന്യൂഡൽഹി : രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗക്കേസിലെ അതിജീവിത സുപ്രീംകോടതിയിൽ. രാഹുലിന്റെ...