ശക്തികേന്ദ്രങ്ങളിൽവോട്ടു ചോർന്നു; പരിശോധനയ്ക്ക് ഒരുങ്ങി സി.പി.എം

Date:

കണ്ണൂർ : പാർട്ടി ശക്തി കേന്ദ്രങ്ങളിൽ ബി ജെ പിക്ക് വോട്ട് ലഭിച്ചെന്ന് സമ്മതിച്ച് സി പി എം . പാർട്ടി കോട്ടകളിലെ തിരിച്ചടിയിൽ ആഴത്തിലുള്ള പരിശോധന നടത്താനൊരുങ്ങുകയാണ് പാർട്ടി.
എത്ര വലിയ ഇടതു വിരുദ്ധ കൊടുങ്കാറ്റിലും ഇളകാത്ത അടിയുറച്ച കോട്ടകളിലാണ് തിരിച്ചടിയേറ്റത്. സി പി എമ്മിന് രാജ്യത്ത് ഏറ്റവും ശക്തമായ സംഘടന സംവിധാനമുള്ള കണ്ണൂരിൽ പോലും നേരിട്ടത് കനത്ത പരാജയം. തളിപ്പറമ്പിലും ധർമ്മടത്തും ബി ജെ പി വോട്ട് ഇരട്ടിയാക്കിയത് പാർട്ടിയെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തുക. കല്യാശ്ശേരിയിലും മട്ടന്നൂരും അണികൾ പോലും കൈയ്യൊഴിഞ്ഞു. ഒടുവിൽ ഇടത് കേന്ദ്രങ്ങളിലെ ബി ജെ പി വളർച്ച സി പി എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പോലും സമ്മതിച്ചു.

തോൽവി ഇഴകീറി പരിശോധിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും വ്യക്തമാക്കി. ഇടത് കേന്ദ്രങ്ങളിലേയ്ക്കുള്ള കടന്നുകയറ്റം ബിജെപിക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ പറഞ്ഞു.
പതിനാറാം തീയതി മുതൽ ചേരുന്ന നേതൃ യോഗങ്ങളിൽ വോട്ട് ചോർച്ചയിൽ വിശദമായ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് സിപിഎം .
ഭരണവിരുദ്ധ വികാരത്തിന് അപ്പുറം പാർട്ടി നയസമീപനങ്ങൾ കൂടി തിരിച്ചടിക്ക് കാരണമായോ എന്നും പാർട്ടി പരിശോധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ജസ്റ്റിസ് സൗമന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി : ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും.സുപ്രീം...

രാഹുൽ‌ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് ജനുവരി ഏഴ് വരെ തടഞ്ഞ് ഹൈക്കോടതി ; മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു

കൊച്ചി : ലൈംഗികാതിക്രമക്കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ്...

അയ്യപ്പ ഭക്തിഗാനത്തെ അപകീർത്തിപ്പെടുത്തി;  ‘സ്വർണ്ണം കട്ടവർ ആരപ്പാ’ ഗാനത്തിനെതിരെ ഡിജിപിക്ക് പരാതി

ശബരിമല അയ്യപ്പൻ്റെ പ്രശസ്തമായ ഒരു ഭക്തിഗാനത്തെ അപമാനിക്കുന്നു എന്നാരോപിച്ച് തദ്ദേശ തെരഞ്ഞെടുപ്പ്...

ശബരിമല സ്വര്‍ണക്കവർച്ചയിൽ അറസ്റ്റ് തുടരുന്നു ; മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാർ അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവർച്ചാക്കേസില്‍  വീണ്ടും അറസ്റ്റ്. ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം കവര്‍ന്ന...