Wednesday, August 5, 2026

കങ്കണയെ കയ്യേറ്റം ചെയ്തു; സുരക്ഷാ ഉദ്യോഗസ്ഥക്കെതിരെ നടപടി

Date:

ചണ്ഡിഗഡ് വിമാനത്താവളത്തിൽ വച്ച് നടിയും നിയുക്ത ബിജെപി എംപിയുമായ കങ്കണ റനൗട്ടിനെ സിഐഎസ്എഫ് വനിതാ കോൺസ്റ്റബിൾ മർദിച്ചതായി പരാതി. ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ ചണ്ഡിഗഡ് വിമാനത്താവളത്തിൽ വച്ച് കുൽവീന്ദർ കൗർ എന്ന ഉദ്യോഗസ്ഥയാണ് കങ്കണയെ മർദിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 3.30നാണ് സംഭവം..

കർഷക സമരവുമായി ബന്ധപ്പെട്ട് കങ്കണയുടെ ചില പ്രസ്തവാനകളിൽ ഉദ്യോഗസ്ഥയ്ക്ക് ഉണ്ടായ അസംതൃപ്തിയാണ് സംഭവത്തിന് വഴിവെച്ചതെന്നാണ് റിപ്പോർട്ട്. “100 രൂപയ്ക്കു വേണ്ടിയാണ് കർഷകർ സമരം ചെയ്യുന്നതെന്നു കങ്കണ മുൻപു പറഞ്ഞിരുന്നു. കങ്കണ ആ പ്രസ്താവന നടത്തുമ്പോൾ എന്റെ അമ്മയും അവിടെ സമരത്തിനിരിക്കുന്നുണ്ടായിരുന്നു’’– തന്റെ നടപടിയെ ന്യായീകരിച്ച് വനിതാ കോൺസ്റ്റബിൾ കുൽവീന്ദർ കൗർ പറഞ്ഞു. ‘ …

സംഭവത്തിൽ വനിതാ കോൺസ്റ്റബിളിനെ സിഐഎസ്എഫ് സസ്പെൻഡ് ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. സിഐഎസ്എഫിന്റെ പരാതിയിൽ ഉദ്യോഗസ്ഥക്ക് എതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തു.
വിഷയത്തിൽ അന്വേഷണം നടത്തുന്നതിനായി മുതിർന്ന സിഐഎസ്എഫ്. ഉദ്യോഗസ്ഥരുടെ കമ്മിറ്റി രൂപീകരിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കനത്ത മഴ : സംസ്ഥാനത്ത് 10 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

തിരുവനന്തപുരം : കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ...

എൻ മാധവൻകുട്ടിയുടെ സാമൂഹിക മാധ്യമ അക്കൗണ്ട് പുന:സ്ഥാപിക്കാൻ കോടതി ഉത്തരവ്

കൊച്ചി : മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ മാധവൻകുട്ടിയുടെ സാമൂഹിക മാധ്യമ...

തൃഷക്കെതിരായ അപകീർത്തി പരാമർശം: ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ, എങ്ങും പ്രതിഷേധം

ചെന്നൈ : നടി തൃഷക്കെതിരായ അശ്ലീല പരാമർശത്തിൽ തമിഴ്നാട് പ്രതിപക്ഷ നേതാവ്...