വിഴിഞ്ഞം തുറമുഖത്ത് ഇന്ന് ട്രയൽ റൺ ഉദ്ഘാടനം

Date:

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ ട്രയൽ റണ്ണിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. കപ്പിലിന്റെ ഔദ്യോ​ഗിക സ്വീകരണവും നടക്കും. രാവിലെ പത്ത് മണിക്ക് വിഴിഞ്ഞം തുറമുഖത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സാൻ ഫ‍െർണാണ്ടോ കപ്പലിനെ സ്വീകരിക്കും. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ ചടങ്ങിൽ മുഖ്യാതിഥിയാകും. തുറമുഖമന്ത്രി വി എൻ വാസവൻ അധ്യക്ഷനാകും.

സംസ്ഥാന മന്ത്രിമാർ, അദാനി പോർട്‌സ്‌ സിഇഒ കരൺ അദാനി തുടങ്ങിയവർ പങ്കെടുക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശനെ ചടങ്ങിലേക്ക് ക്ഷണമില്ല. ശശി തൂർ എംപി ചടങ്ങിൽ നിന്നും വിട്ടു നിൽക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഔദ്യോഗിക ചടങ്ങിന് ശേഷം ബാക്കി കണ്ടെയ്നറുകൾ ഇറക്കി സാൻ ഫെർണാണ്ടോ വൈകീട്ടോടെ വിഴിഞ്ഞം തീരം വിടും.

ഇന്നലെ രാവിലെയാണ് സാൻ ഫെർണാണ്ടോ എന്ന മദർഷിപ്പ് വിഴിഞ്ഞം തുറമുഖത്തെത്തിയത്. കപ്പലിനെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. മെർസ്‌കിന്റെ 300 മീറ്റർ നീളമുള്ള സാൻ ഫെർണാണ്ടോ ചരക്കുകപ്പലിന്റെ ബെർത്തിങ്‌ മധുരം വിതരണം ചെയ്‌താണ് ആഘോഷിച്ചത്. ശനിയാഴ്ച മുതൽ കൊൽക്കത്ത, മുംബൈ തുറമുഖങ്ങളിലേക്ക്‌ കണ്ടെയ്‌നർ കൊണ്ടുപോകാൻ ഫീഡർ വെസലുകൾ വന്നു തുടങ്ങും. ഇവ കൂടി എത്തുന്നതോടെ ട്രാൻസ്‌ഷിപ്പ്‌മെൻ്റും പൂർത്തിയാകും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പുറംചട്ടയിൽ പുകവലിക്കുന്ന ചിത്രം; അരുന്ധതി റോയിയുടെ പുസ്തകത്തിനെതിരെ ഹർജി

(Photo courtesy : X) കൊച്ചി : ബുക്കർ പ്രൈസ് ജേതാവ് അരുന്ധതി റോയിയുടെ...

‘ഈ രാജ്യത്തിന്റെ മന്ത്രിയിൽ നിന്ന് അനുകമ്പയോ ദയയോ പ്രതീക്ഷിക്കരുത്’, തൃശൂരിൽ പരാതിക്കാരിയോട് രോഷം കൊണ്ട് സുരേഷ് ഗോപി ; പിന്നാലെ വ്യാപക വിമർശനം

തൃശൂർ : തൃശൂരിൽ വോട്ടർമാരെ വിളിച്ചു വരുത്തി നടത്തുന്ന കൂടിക്കാഴ്ചയിൽ പരാതിക്കാരിയോട് വീണ്ടും...

സമൂഹമാധ്യമ കുപ്രചരണം:  മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും ഡിജിപിക്കും പരാതി നൽകി ഷൈൻ ടീച്ചർ

കൊച്ചി: സാമൂഹ്യ മാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും തനിക്കെതിരെ നടക്കുന്ന കുപ്രചരണങ്ങൾക്കെതിരെ പോലീസിനും...

മസ്തിഷ്ക ജ്വരത്തിനെതിരെ കേരളത്തിലെ ജലാശയങ്ങളിൽ ക്ലോറിനേഷൻ ഡ്രൈപുയായി  ഡിവൈഎഫ്ഐ

തിരുവന്തപുരം : അമീബിക് മസ്തിഷ്കജ്വരം സംസ്ഥാനത്ത വർദ്ധിച്ചുവരുന്ന വ്യാപനം കണക്കിലെടുത്ത്, കേരളത്തിലുടനീളമുള്ള ജലാശയങ്ങളിൽ...