Tuesday, August 11, 2026

ട്രൈബ്യൂണൽ വിലക്കിയിട്ടും പൂജക്ക് ഐഎഎസ് നിയമനം; ദുരൂഹതകൾ ഏറെ.

Date:

മുംബൈ: വാഹനത്തിൽ ബീക്കൺ ലൈറ്റ് ഘടിപ്പിച്ചതിനു സ്ഥലംമാറ്റപ്പെട്ട പ്രബേഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേദ്കറുടെ നിയമനത്തെ യുപിഎസ്‌സി മുൻപെ ചോദ്യം ചെയ്തിരുന്നു എന്നാണ് അറിയുന്നത്. യുപിഎസ്‌സി ഉദ്യോഗാർഥികൾ നിർബന്ധമായും വിധേയമാകേണ്ട മെഡിക്കൽ പരിശോധനകൾക്ക് ഹാജരാകാതിരുന്നതിൻ്റെ പേരിൽ 2023 ഫെബ്രുവരിയിൽ ട്രൈബ്യൂണൽ പൂജയ്ക്കെതിരെ ഉത്തരവും ഇറക്കിയിട്ടുണ്ട്. എന്നിട്ടും പൂജ ഖേദ്കറുടെ സിവിൽ സർവ്വീസ് നിയമനം ശരിയായത് എങ്ങനെയെന്നുള്ളത് സംശയകരമാകുന്നു.

പൂജ ഖേദ്കർ യുപിഎസ്‌സി പട്ടികയിൽ നിയമനം നേടാൻ സമർപ്പിച്ചത് കാഴ്ച, മാനസിക വെല്ലുവിളി നേരിടുന്നയാൾ എന്ന രേഖകളാണ്. ഇതനുസരിച്ച് പലതവണ മെഡിക്കൽ പരിശോധനകൾക്ക് ഹാജരാകാൻ പൂജയോട് ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചു.
യുപിഎസ്‌സി ഉദ്യോഗാർഥികൾ മെഡിക്കൽ പരിശോധനകൾക്ക് നിർബന്ധമായും വിധേയരാകണമെന്നിരിക്കേ ആറു തവണയാണ് ഓൾ ഇന്ത്യാ തലത്തിൽ 841 -ാം റാങ്കുകാരിയായ ഇവർ ഹാജരാകാതിരുന്നത്.

ആദ്യ മെഡിക്കൽ പരിശോധന 2022 ഏപ്രിലിൽ ഡൽഹിയിലെ ഓൾ ഇന്ത്യാ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വച്ചായിരുന്നു നടക്കേണ്ടിയിരുന്നത്. എന്നാൽ കോവിഡ് പോസിറ്റീവ് ആയെന്ന് അറിയിച്ച് പൂജ ഈ പരിശോധന ഒഴിവാക്കിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പിന്നീട് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ രണ്ടുതവണ പരിശോധനയ്ക്കായി വിളിച്ചെങ്കിലും  ഓരോരോ കാരണങ്ങളാൽ പൂജ ഒഴിവാക്കി. ആറാം തവണ മെഡിക്കൽ പരിശോധനയ്ക്കു വിളിച്ച സെപ്റ്റംബറിൽ പങ്കെടുത്തെങ്കിലും പൂർത്തീകരിക്കാതെ പകുതിയായപ്പോൾ പിന്മാറി. കാഴ്ച എത്രത്തോളം നഷ്ടപ്പെട്ടുവെന്നു വ്യക്തമാകുന്ന എംആർഐ പരിശോധനയ്ക്ക് ഹാജരായില്ല. ഇതിന് പിന്നാലെയാണ യുപിഎസ്‌സി ഇവരുടെ നിയമനത്തെ ചോദ്യം ചെയ്തതും ട്രൈബ്യൂണൽ പൂജയ്ക്കെതിരെ ഉത്തരവ് ഇറക്കിയതും.

ഇതിനിടെ, പൂജ ഖേദ്കറിന്റെ നിയമലംഘനങ്ങൾ വിവാദമായതിനെ തുടർന്ന് പുണെ പോലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. വ്യാഴാഴ്ച പൂജയുടെ വസതിയിലെത്തിയ പോലീസ് സംഘം നിയമലംഘനം നടത്തിയ ഔഡി കാറിന്റെ വിശദാംശങ്ങൾ ശേഖരിച്ചു.

സംഭവത്തിൽ ഇന്നലെ ആദ്യമായി പൂജ ഖേദേക്കർ മാധ്യമങ്ങളോട് പ്രതികരിച്ചു.
ആരോപണങ്ങളെക്കുറിച്ച് മാധ്യമങ്ങൾ ഐഎഎസ് ഉദ്യോഗസ്ഥയോട് ചോദിച്ചപ്പോൾ, ഇക്കാര്യത്തിൽ സംസാരിക്കാൻ എനിക്ക് ഇതുവരെ അധികാരമില്ലെന്നും ഇക്കാര്യത്തിൽ ഇപ്പോൾ ഒന്നും പറയാൻ കഴിയില്ലെന്നും അവർ പറഞ്ഞു. പൂജ ഖേദേക്കർ വാഷിം ജില്ലാ കളക്ടറുടെ ഓഫീസിൽ ജോലിക്ക് തുടരാൻ എത്തിയപ്പോഴായിരുന്നു പ്രതികരണം

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കാൻസർ പരിചരണത്തിന് ആയുർവ്വേദ രസായന ചികിത്സയുടെ സാദ്ധ്യത തേടണം: കെ മുരളീധരൻ

തിരുവനന്തപുരം : കാൻസർ ചികിത്സയിൽ ' രസായന ചികിത്സയുടെ സാദ്ധ്യത തേടണമെന്ന്...

കർക്കടക വാവ് : കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസ് 13 ബലിതർപ്പണ കേന്ദ്രങ്ങളിലേക്ക്

കൊച്ചി : കർക്കടക വാവ് പ്രമാണിച്ച് സംസ്ഥാനത്തെ 13 പ്രത്യേക ബലിതർപ്പണ...

ചർച്ച വിജയം കണ്ടു; എൽപിഎസ്ടി ഉദ്യോഗാർത്ഥികൾ സമരം പിൻവലിച്ചു

തിരുവനന്തപുരം : എൽപിഎസ്ടി ഉദ്യോത്ഥികൾ കഴിഞ്ഞ 37 ദിവസമായിവിവിധ ആവശ്യങ്ങളുന്നയിച്ച്  സെക്രട്ടറിയേറ്റിന്...