Friday, February 27, 2026

ഖാദർ കമ്മിറ്റി റിപ്പോർട്ട്‌ ഈ വർഷം നടപ്പാക്കും , ആർക്കും ജോലി നഷ്‌ടപ്പെടില്ല: മന്ത്രി

Date:

തിരുവനന്തപുരം: ഖാദർ കമ്മിറ്റി റിപ്പോർട്ട്‌ ഈ അദ്ധ്യയന വർഷം തന്നെ നടപ്പാക്കുമെന്ന്‌ മന്ത്രി വി ശിവൻകുട്ടി. കെഎസ്‌ടിഎയുടെ ‘മികവ്‌ 2024’ അക്കാദമിക മുന്നേറ്റ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി. റിപ്പോർട്ട്‌ നടപ്പാക്കുന്നതോടെ കുറച്ചുപേർക്ക്‌ ജോലി നഷ്‌ടപ്പെടും എന്ന്‌ പ്രചാരണമുണ്ട്‌. ആർക്കും ജോലി നഷ്‌ടപ്പെടില്ല. പ്രയോജനം മാത്രമേ ഉണ്ടാകൂ. അദ്ധ്യാപകർക്ക്‌ ഇപ്പോൾ ലഭിക്കുന്നതിനേക്കാൾ കൂടുതൽ സൗകര്യം ലഭിക്കും. എല്ലാ അദ്ധ്യാപക സംഘടനകളുമായും സംസാരിച്ച്‌ അവരുടെ നിർദ്ദേശങ്ങൾകൂടി പരിഗണിച്ചേ റിപ്പോർട്ട്‌ നടപ്പാക്കൂ.

അദ്ധ്യയനദിനങ്ങളിൽ ലീവെടുത്ത് ട്യൂഷനെടുക്കാൻ പോകുന്ന അദ്ധ്യാപകർക്കെതിരെ കർശന നടപടി സ്വീകരിക്കും. വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും പങ്കെടുപ്പിച്ച്‌ സംസ്ഥാനത്ത്‌ നിർമ്മിതബുദ്ധി സെമിനാർ സംഘടിപ്പിക്കുന്നത്‌ ആലോചനയിലാണ്‌ മന്ദ്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഇന്ത്യ ഉൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള കോഴിയിറച്ചിക്കും മുട്ടയ്ക്കും നിരോധനമേർപ്പെടുത്തി സൗദി അറേബ്യ

ന്യൂഡൽഹി : പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ആഭ്യന്തര വിപണിയിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള മുൻകരുതൽ...

മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ ശ്രീലേഖയ്ക്കെതിരെ പോക്സോ കേസ്

തിരുവനന്തപുരം : വിവിധ പീഡനക്കേസുകളിലെ പ്രായപൂർത്തിയാകാത്ത ഇരകളുടെ പേരും വിവരങ്ങളും വെളിപ്പെടുത്തിയ...