Monday, April 6, 2026

കൊച്ചി മെട്രോ രണ്ടാംഘട്ട നിർമ്മാണം; നഗരത്തിൽ ഗതാഗത നിയന്ത്രണം

Date:

കൊച്ചി : ഇന്‍ഫോപാര്‍ക്കിലേക്കുള്ള കൊച്ചി മെട്രോ രണ്ടാംഘട്ടത്തിലെ നിര്‍മ്മാണപ്രവൃത്തികളുടെ ഭാ​ഗമായി കൊച്ചി നഗരത്തിലെ പാലാരിവട്ടം – കാക്കനാട് സിവിൽ ലൈൻ റോഡിൽ ഗതാഗത നിയന്ത്രണം. വെള്ളിയാഴ്ച രാത്രി മുതല്‍ ആരംഭിച്ച ഗതാഗത നിയന്ത്രണം ഒരാഴ്ച നീണ്ടുനിൽക്കും. നിര്‍മ്മാണം പൂര്‍ത്തിയായ തൂണുകള്‍ക്ക് മുകളില്‍ പിയര്‍ ക്യാപ് സ്ഥാപിക്കുന്ന ജോലികള്‍ പുരോഗമിക്കുന്നതിനാൽ രാത്രി 11 മണിമുതല്‍ രാവിലെ 6 മണി വരെയാണ് ​ഗതാഗത നിയന്ത്രണം.

പാലാരിവട്ടത്തുനിന്നും കാക്കനാടേയ്ക്കുള്ള വഴിയില്‍ പാടിവട്ടം ജങ്ഷന്‍ (ആക്‌സിസ് ബാങ്കിന് സമീപം) മുതൽ അസീസിയ വരെ ) ഒറ്റവരിയായിട്ടായിരിക്കും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചെറിയ വാഹനങ്ങള്‍ പൈപ്പ്ലൈൻ റോഡ് വഴി കെന്നടിമുക്ക്, ദേശീയമുക്ക് വഴി എന്‍ജിഒ ക്വാര്‍ട്ടേഴ്സ് വരെ പോകാവുന്നതാണ്. ബൈപ്പാസ് , വെണ്ണല എന്നിവടങ്ങളിൽ നിന്ന് പുതിയ റോഡു വഴിയും സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലേക്ക് യാത്ര ചെയ്യാവുന്നതാണ്. ഭാരം കൂടിയ വാഹങ്ങള്‍ ഇടപ്പള്ളി പൂക്കാട്ടുപടി റോഡ് വഴി സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ പ്രവേശിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

വാടാനപ്പള്ളിയിലെ ബിജെപി കിറ്റ് വിവാദത്തില്‍ ഇടപെട്ട് കോടതി ; കേസെടുത്ത് പോലീസ്

തൃശൂർ :വാടാനപ്പള്ളിയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് നേടാനായി ബിജെപി കിറ്റ് വിതരണം...

വയനാട് തുരങ്കപാത : പ്രകൃതി സംരക്ഷണ സമിതിയുടെ അപ്പീൽ തള്ളി സുപ്രീം കോടതി

ന്യൂഡൽഹി : വയനാട് തുരങ്ക പാത നിർമ്മാണത്തിനുള്ള പരിസ്ഥിതി അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട്...

‘900 വാഗ്ദാനങ്ങൾ, 97% നടപ്പാക്കി’; എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കി മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂർ :എല്‍ഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വികസന നേട്ടങ്ങള്‍ അവതരിപ്പിച്ചുകൊണ്ടുള്ള ...