Sunday, November 22, 2026

കൊച്ചി മെട്രോ രണ്ടാംഘട്ട നിർമ്മാണം; നഗരത്തിൽ ഗതാഗത നിയന്ത്രണം

Date:

കൊച്ചി : ഇന്‍ഫോപാര്‍ക്കിലേക്കുള്ള കൊച്ചി മെട്രോ രണ്ടാംഘട്ടത്തിലെ നിര്‍മ്മാണപ്രവൃത്തികളുടെ ഭാ​ഗമായി കൊച്ചി നഗരത്തിലെ പാലാരിവട്ടം – കാക്കനാട് സിവിൽ ലൈൻ റോഡിൽ ഗതാഗത നിയന്ത്രണം. വെള്ളിയാഴ്ച രാത്രി മുതല്‍ ആരംഭിച്ച ഗതാഗത നിയന്ത്രണം ഒരാഴ്ച നീണ്ടുനിൽക്കും. നിര്‍മ്മാണം പൂര്‍ത്തിയായ തൂണുകള്‍ക്ക് മുകളില്‍ പിയര്‍ ക്യാപ് സ്ഥാപിക്കുന്ന ജോലികള്‍ പുരോഗമിക്കുന്നതിനാൽ രാത്രി 11 മണിമുതല്‍ രാവിലെ 6 മണി വരെയാണ് ​ഗതാഗത നിയന്ത്രണം.

പാലാരിവട്ടത്തുനിന്നും കാക്കനാടേയ്ക്കുള്ള വഴിയില്‍ പാടിവട്ടം ജങ്ഷന്‍ (ആക്‌സിസ് ബാങ്കിന് സമീപം) മുതൽ അസീസിയ വരെ ) ഒറ്റവരിയായിട്ടായിരിക്കും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചെറിയ വാഹനങ്ങള്‍ പൈപ്പ്ലൈൻ റോഡ് വഴി കെന്നടിമുക്ക്, ദേശീയമുക്ക് വഴി എന്‍ജിഒ ക്വാര്‍ട്ടേഴ്സ് വരെ പോകാവുന്നതാണ്. ബൈപ്പാസ് , വെണ്ണല എന്നിവടങ്ങളിൽ നിന്ന് പുതിയ റോഡു വഴിയും സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലേക്ക് യാത്ര ചെയ്യാവുന്നതാണ്. ഭാരം കൂടിയ വാഹങ്ങള്‍ ഇടപ്പള്ളി പൂക്കാട്ടുപടി റോഡ് വഴി സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ പ്രവേശിക്കണം.

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ഗുരുവായൂര്‍ ക്ഷേത്രത്തിലെ സ്വര്‍ണ്ണമടക്കമുള്ള വസ്തുവിവരങ്ങൾ വേണം’: ഹൈക്കോടതി

കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയ ആസ്തിവിവരപ്പട്ടിക (ഇന്‍വെന്ററി)...

മോട്ടോർ ഇൻഷുറൻസ് നിയമം മാറുന്നു, ഡിസംബർ 15 മുതൽ

ന്യൂഡൽഹി : വാഹന ഇൻഷുറൻസ് നിയമങ്ങളിൽ മാറ്റങ്ങൾ വരുന്നു. ഡിസംബർ 15ന്...

കെ എം ഷാജിയുടെ വിവാദ പ്രാഗ് യാത്ര കേന്ദ്രാനുമതി തേടാതെയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം : സംസ്ഥാന തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജിയുടെ...