Monday, January 19, 2026

കെ. സുരേന്ദ്രനും ശ്രീജിത്ത് പണിക്കരും കടുത്ത വാക്പോരിൽ :ആക്രി നീരീക്ഷകൻ എന്ന സുരേന്ദ്രന്റെ പരാമമര്‍ശനത്തിന് ഉള്ളിയുടെ പടമിട്ട് പണിക്കരുടെ പ്രത്യാക്രമണം !

Date:

കോഴിക്കോട് : ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും ചാനല്‍ ചര്‍ച്ചകളില്‍ കേന്ദ്ര സര്‍ക്കാര്‍ അനുകൂല പ്രതികരണങ്ങളുമായി വരുന്ന രാഷ്ട്രീയനിരീക്ഷകന്‍ ശീജിത് പണിക്കരും തമ്മില്‍ കടുത്ത വാക്‌പോര്. ഇരുവരെയും പിന്തുണച്ചും എതിര്‍ത്തും സമൂഹ മാധ്യമങ്ങളില്‍ സംഘപരിവാര്‍ അനുകൂലികളുടെ ‘ഗ്വാ ഗ്വാ’ വിളികളുമുണ്ട്. ‘

സുരേഷ് ഗോപിയെ തോല്‍പ്പിക്കാന്‍ ബി.ജെ.പി സംസ്ഥാന ഘടകം ശ്രമിച്ചുവെന്ന ആരോപണമാണ് കെ.സുരേന്ദ്രനെ പ്രകോപിപ്പിച്ചത്. മാധ്യമങ്ങളോട് സംസാരിക്കവെ ‘കള്ളപ്പണിക്കന്‍മാര്‍’ എന്ന പ്രയോഗം നടത്തിയാണ് കെ.സുരേന്ദ്രന്‍ വാക്‌പോരിന് തുടക്കമിട്ടത്.്.ഫേസ് ബുക്കി പോസ്റ്റില്‍ ചെറിയ ഉള്ളിയുടെ ചിത്രമിട്ടാണ് ശ്രീജിത് പണിക്കര്‍ ഇതിനോട് പ്രതികരിച്ചത്.
‘തിരഞ്ഞെടുപ്പു വന്നപ്പോള്‍ നിങ്ങള്‍ ( മാധ്യമങ്ങള്‍ ) പറയുകയാണ് സുരേഷ് ഗോപിയെ തോല്‍പ്പിക്കാന്‍ ബി.ജെ.പി സംസ്ഥാന ഘടകം ശ്രമിക്കുന്നുവെന്ന്. നിങ്ങള്‍ മാത്രമല്ല , ചില ആക്രി നിരീക്ഷകരും. അവര്‍ വൈകുന്നേരം ചാനലുകളില്‍ വന്നിരിക്കുന്നുണ്ടല്ലോ. കള്ളപ്പണിക്ക
ന്‍മാര്‍ കുറെയാള്‍ക്കാര്‍ ‘ – കെ.സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കെ.സുരേന്ദ്രന്റെ ‘കള്ളപ്പണിക്കര്‍’ പ്രയോഗത്തില്‍ പ്രകോപിതനായ ശ്രീജിത് പണിക്കര്‍ രൂക്ഷമായ ഭാഷയിലാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്. ‘ഗണപതിവട്ടം ജീ ‘ എന്ന് സംബോധന ചെയ്താണ് ശ്രീജിത് പണിക്കര്‍ പോസ്റ്റ് തുടങ്ങിയത്. ചിത്രം : ചെറിയുള്ളി, തൊലിയുരിച്ചത് എന്ന് അടികുറിപ്പോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്. ചെറിയുള്ളിയുടെ ചിത്രവും പോസ്റ്റില്‍ ചേര്‍ത്തിട്ടണ്ട്. സമൂഹമാധ്യണങ്ങളിലെ രാഷ്ട്രീയ എതിരാളികള്‍ കെ..സുരേന്ദ്രനെ പരിഹസിക്കാന്‍ ഉപോയഗിക്കുന്നതാണ് ഉള്ളി പ്രയോഗം. കെ.സുരേന്ദ്രന്‍ ബീഫ് കഴിക്കുന്ന ചിത്രം പ്രചരിച്ചപ്പോള്‍ സംഗതി ബീഫല്ല, ഉള്ളിയാണ് എന്ന് കെ.സുരേന്ദ്രന്‍ വിശദീകരിച്ചതോടെയാണ് ഉള്ളി ട്രോള്‍ പ്രയോഗങ്ങളില്‍ ഇടംപിടിച്ചത്. രാഷ്ട്രീയ എതിരാളികളുടെ ട്രോള്‍ വലതുപക്ഷ നിരീക്ഷകനും സംഘപരിവാര്‍ സഹയാത്രികനുമായ ശ്രീജിത് പണിക്കര്‍ എറ്റുപ്പിടിക്കുന്നതാണ് രസകരം.

ശ്രീജിത് പണിക്കരുടെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

“പ്രിയപ്പെട്ട ഗണപതിവട്ടജി,

നിങ്ങള്‍ക്കെന്നോട് നല്ല കലിപ്പുണ്ടാകും. മകന്റെ കള്ളനിയമനം, തിരഞ്ഞെടുപ്പ് കാലത്തെ കുഴല്‍പ്പണം, തുപ്പല്‍ വിവാദം, സ്ഥലപ്പേര് വിവാദം ഇതിലൊക്കെ നിങ്ങളെ തള്ളിപ്പറഞ്ഞതില്‍ നിങ്ങള്‍ക്ക് നല്ല കലിപ്പുണ്ടാകും. സ്വാഭാവികം. സ്വന്തം അധ്വാനത്തിന്റെ ബലത്തില്‍ സുരേഷ് ഗോപി തൃശൂരില്‍ ജയിച്ചപ്പോള്‍ അതില്‍ പ്രത്യേകിച്ചൊരു പങ്കുമില്ലാത്ത നിങ്ങള്‍ എന്തിനാണ് എന്നോട് എട്ടുകാലി മമ്മൂഞ്ഞ് കളിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല.സുരേഷ് ഗോപി തന്റെ മണ്ഡലത്തില്‍ നടത്തിയ ഇടപെടലുകള്‍, നേരിട്ട ആരോപണങ്ങളിലെ പൊള്ളത്തരങ്ങള്‍ ഇതേക്കുറിച്ചൊക്കെ ഞാന്‍ ചര്‍ച്ചകളില്‍ പറഞ്ഞതിന്റെ പത്തിലൊന്ന് നിങ്ങള്‍ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? അനാവശ്യമായ ഒരു സ്ഥലനാമ വിവാദം കുത്തിപ്പൊക്കി, മറ്റ് സ്ഥാനാര്‍ഥികളുടെ കൂടി സാധ്യതകളെ അട്ടിമറിക്കാനാണ് നിങ്ങള്‍ ശ്രമിച്ചത്. അല്ലെങ്കില്‍ ഒരു എംപിക്ക് എങ്ങനെ ഒരു സ്ഥലത്തെ പുനര്‍നാമകരണം ചെയ്യാന്‍ കഴിയുമെന്ന എന്റെ ചോദ്യത്തിന് മറുപടി പറയൂ. കഴിഞ്ഞതവണ സാധ്യതകള്‍ ഇല്ലാതാക്കാന്‍ ‘മൂന്ന് ഡസന്‍ സീറ്റ്’ എന്നതായിരുന്നു നിങ്ങളുടെ അവകാശവാദം. പാര്‍ട്ടിയില്‍ വരൂ പദവി തരാം, ഒപ്പം നില്‍ക്കൂ സീറ്റ് തരാം എന്നൊക്കെ പറഞ്ഞപ്പോള്‍ പണിക്കര്‍ കള്ളപ്പണിക്കര്‍ ആണെന്ന് അങ്ങേയ്ക്ക് തോന്നിയില്ലേ ആവോ? രണ്ടും നിഷേധിച്ചത് എന്റെ നിലപാട്. നിങ്ങളെയൊക്കെ മനസ്സിലാക്കാന്‍ രണ്ടാമതൊന്ന് നോക്കേണ്ടതില്ലല്ലോ.മനുഷ്യരെ വെറുപ്പിക്കുന്ന കുത്തിത്തിരിപ്പ് മാറ്റിവച്ച് അവര്‍ക്ക് ഗുണമുള്ള കാര്യങ്ങള്‍ ചെയ്താല്‍ സുരേഷ് ഗോപിക്ക് കിട്ടിയ സ്വീകാര്യത നിങ്ങള്‍ക്കും കിട്ടും. അല്ലെങ്കില്‍ പതിവുപോലെ കെട്ടിവച്ച കാശു പോകും.
ഒരു കാര്യത്തില്‍ നന്ദിയുണ്ട്. സോഷ്യല്‍ മീഡിയയില്‍ ചിലര്‍ എനിക്ക് ചാര്‍ത്തിത്തന്ന ആ ചാപ്പ നിങ്ങളായിട്ട് തിരുത്തിയല്ലോ. സന്തോഷം!
പണിക്കര്‍”

ചിത്രം: ചെറിയുള്ളി, തൊലിയുരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഉന്നാവ് കസ്റ്റഡി മരണക്കേസ്: മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗാറിന് തിരിച്ചടി ; ശിക്ഷ റദ്ദാക്കണമെന്ന ഹർജി തള്ളി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി : ഉന്നാവ് കസ്റ്റഡി മരണക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ്...

യുവതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം;   കമ്മീഷണർക്ക് പരാതി നൽകി ദീപകിൻ്റെ കുടുംബം

കോഴിക്കോട് : ഗോവിന്ദപുരത്ത് ആത്മഹത്യചെയ്ത ദീപകിന്റെ കുടുംബം കമ്മീഷണർക്ക് പരാതി നൽകി....

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി11 ഇന ആവശ്യങ്ങൾ മുന്നോട്ടുവെച്ച് ചങ്ങനാശ്ശേരി അതിരൂപത

കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്  രാഷ്ട്രീയ പാർട്ടികൾക്ക് മുമ്പിൽ...