രണ്ട് ദേശീയ പാതകളുടെ വികസനത്തിന് ജിഎസ്‌ടി വിഹിതവും റോയൽറ്റിയും ഒഴിവാക്കി സംസ്ഥാന സർക്കാർ; വരുമാന നഷ്ടം 742 കോടി

Date:

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് ദേശീയ പാതകളുടെ വികസനത്തിന് ജിഎസ്‌ടി വിഹിതവും റോയൽറ്റിയും ഒഴിവാക്കിക്കൊണ്ട് സംസ്ഥാന സര്‍ക്കാരിൻ്റെ സഹായം. എറണാകുളം ബൈപാസ് ( NH 544), കൊല്ലം – ചെങ്കോട്ട ( NH 744) എന്നീ ദേശീയ പാതകളുടെ നിർമ്മാണത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചത്. രണ്ടു പാതകൾക്കുമായി 741.35 കോടി രൂപയുടെ വരുമാനം സര്‍ക്കാരിന് നഷ്ടമാകും. ഇത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് ഉത്തരവ് ഇറക്കി.

നേരത്തെ ദേശീയപാത – 66 ൻ്റെ വികസനത്തിന് സംസ്ഥാനം 5580 കോടി രൂപ നൽകിയിരുന്നു. ദേശീയപാത അതോറിറ്റിയുമായി ചേർന്ന് പദ്ധതികൾ മുന്നോട്ട് കൊണ്ട് പോകുമെന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് വ്യക്തമാക്കി.
 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ഈ അംഗീകാരം എന്നോടൊപ്പം നടന്ന എല്ലാവര്‍ക്കുമുള്ളത്’: ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്ക്കാര ജേതാവ് മോഹന്‍ലാല്‍

കൊച്ചി : ദാദാസാഹെബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ചതില്‍ എല്ലാവരോടും നന്ദിയുണ്ടെന്ന് നടന്‍...

ദുബൈയിൽ പിൽസ് നീതിമേള ഇന്ന്

ദുബൈ : പ്രവാസി ഇന്ത്യൻ ലീഗൽ സർവീസ് സൊസൈറ്റി (പിൽസ്) മോഡൽ...

ആഗോള അയ്യപ്പ സംഗമത്തിന് സമാപനം; വികസന പദ്ധതികൾ നടപ്പാക്കാൻ 18 അംഗ സമിതി

ശബരിമല : ആഗോള അയ്യപ്പ സംഗമത്തിന് സമാപനമായി. ദേവസ്വം ബോർഡ് പ്രസിഡണ്ടിൻ്റെ...