സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിലേക്ക് : കൊച്ചി മെട്രോയെ തൃശൂരിലേക്ക് നീട്ടാന്‍ ശ്രമിക്കും – എം പിയുടെ ഉറപ്പ്

Date:

എന്‍.ഡി.എയുടെ പുതിയ മന്ത്രിസഭയില്‍ സുരേഷ് ഗോപിയെ ഉള്‍പ്പെടുത്തുമെന്ന് റിപ്പോർട്ട്. ബി.ജെ.പി കേന്ദ്രനേതൃത്വം അദേഹത്തെ ഡല്‍ഹിക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇന്നോ നാളെയോ സുരേഷ് ഗോപി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിക്കുമെന്ന് സൂചനയുണ്ട്

കൊച്ചി മെട്രൊയെ തൃശൂര്‍ വരെ എത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് മുന്നിലുണ്ടാകുമെന്ന് നിയുക്ത തൃശൂര്‍ എം.പി സുരേഷ് ഗോപിയുടെ ആദ്യ ഉറപ്പ്. തൃശൂരിലേക്ക് മെട്രോയെ എത്തിക്കുന്നതിനായി ആദ്യം പഠനം നടത്തേണ്ടതുണ്ട്. താന്‍ കുറെനാളായി മെട്രോയുടെ തൃശൂര്‍ പ്രവേശന കാര്യത്തില്‍ ശ്രമം നടത്തുന്നുണ്ടെന്നും അദേഹം വ്യക്തമാക്കി.

കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസിഡറാകാന്‍ തന്നെ സമീപിച്ചിരുന്നു. കെ.എം.ആര്‍.എല്ലിന്റെ എം.ഡിയായിരുന്ന മുഹമ്മദ് ഹനീഷ് ആയിരുന്നു ഇതിനായി മുന്‍കൈയെടുത്തത്. അന്ന് കുറച്ചുപേര്‍ വിവാദമുണ്ടാക്കി. കൊച്ചി മെട്രൊയുടെ കാര്യത്തില്‍ നിലവിലെ എം.ഡി ലോക്‌നാഥ് ബെഹ്‌റയുമായി താന്‍ സംസാരിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മണ്ണുത്തി-ശങ്കരന്‍കുളങ്ങര-പൊന്നാനി റൂട്ടില്‍ ക്രോസ് ബൈപ്പാസ് പദ്ധതി മനസിലുണ്ട്. ഈ പദ്ധതിക്ക് വേണ്ട പരിഗണന നല്‍കും. എം.പിയെന്ന നിലയില്‍ എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള വികസനമാണ് തന്റെ മനസിലുള്ളത്. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും പ്രതിനിധിയായിട്ടായിരിക്കും പ്രവര്‍ത്തിക്കുകയെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സാങ്കേതിക തകരാർ; ഡൽഹിയിൽ വിമാന സർവ്വീസുകൾ തടസ്സപ്പെട്ടത് പരിഹരിക്കാൻ തീവ്രശ്രമം

(Photo Courtesy : x) ന്യൂഡൽഹി: എയർ ട്രാഫിക് കൺട്രോൾ സിസ്റ്റത്തിലെ...

ശബരിമല സ്വർണ്ണക്കവർച്ച : മുൻ തിരുവാഭരണ കമ്മീഷണർ ബൈജു അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കവർച്ചക്കേസിൽ മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ് ബൈജു അറസ്റ്റിൽ....