Tuesday, January 20, 2026

ഉയരുന്നു ഇടുക്കിയിലെ ഏറ്റവും വലിയപാലം; വേറിട്ട നിർമാണ ശൈലി, ചെലവ് 32 കോടി.

Date:

ടിയമ്പാട് – മരിയാപുരം റോഡിൽ പെരിയാറിന് കുറുകെ കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയം സേതുബന്ധൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന പാലത്തിന് നിർമ്മാണാനുമതിയായി. വാഴത്തോപ്പ്, മരിയപുരം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം ജില്ലയിലെ
ഏറ്റവും വലുപ്പമേറിയതാവും. ചെലവ് 32 കോടി രൂപ. കഴിഞ്ഞ വർഷം ഏപ്രിലിൽ തുക അനുവദിച്ചിരുന്നു. ഇപ്പോൾ സംസ്ഥാന സർക്കാരിന്റെ ഭരണാനുമതി കൂടി ലഭ്യമായതോടെ പാലം അതിവേഗം ഉയരുമെന്നാണു കണക്കുകൂട്ടൽ.

മേഖലയിലെ ജനങ്ങളുടെ ദീർഘനാളത്തെ ആവശ്യമാണ് സഫലമാകുന്നത്. ചെറുതോണി അണക്കെട്ടിൽനിന്ന് വെള്ളം തുറന്നു വിടുമ്പോൾ ഉണ്ടാകുന്ന സാഹചര്യവും ആവർത്തിക്കുന്ന പ്രളയവും മുന്നിൽക്കണ്ടു കരുത്തുറ്റ മാതൃകയിലാകും പുതിയ പാലത്തിൻ്റെ നിർമ്മാണം.

അടിമാലി കുമളി ദേശീയപാത (എൻഎച്ച് 185) പെരിയാർ നദിക്കു കുറുകെ സംസ്ഥാന പാതയുമായി ബന്ധിപ്പിക്കുന്നതാണു തടിയമ്പാട് പാലം. 240 മീറ്റർ നീളമുള്ള പാലത്തിനു 12.1 മീറ്റർ വീതിയാണു ഉണ്ടാവുക. രണ്ടു ഭാഗത്തേക്കും ഒരു വരി ട്രാഫിക് ഉണ്ടായിരിക്കും. പാലത്തിന്റെ ഇരുവശത്തും ആറ് അടി വീതിയിൽ നിർമിക്കുന്ന നടപ്പാത പ്രത്യേകതയാണ്. അടിമാലി – കുമളി ദേശീയപാതയിൽ തടിയമ്പാട് ടൗണിന്റെ തുടക്കത്തിൽ നിന്നു നേർരേഖയിൽ നിലവിലുളള ചപ്പാത്തിനു മുകളിലൂടെ കുതിരക്കല്ല് കവലയിലേക്കായിരിക്കും പാലം നീളുന്നത്. നിലവിലുള്ള മാതൃകകളിൽ നിന്നും വ്യത്യസ്തമായി വേറിട്ട ‘നിർമാണ ശൈലിയായിരിക്കും അവലംബിക്കുക എന്നു ദേശീയപാത അതോറിറ്റി അധികൃതർ വ്യക്തമാക്കി.
രൂപകൽപന അന്തിമ അനുമതിക്കായി കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.

അര നൂറ്റാണ്ട് മുൻപു നിർമ്മിച്ച തടിയമ്പാട് ചപ്പാത്ത് കാലവർഷങ്ങളിൽ പെരിയാർ ജലസമൃദ്ധമാകുമ്പോൾ നിറഞ്ഞ് കവിയും. ഇതോടെ മരിയാപുരം, വിമലഗിരി ഭാഗങ്ങളിലേക്കു യാത്ര തടസ്സപ്പെടുന്നത് പതിവാണ്. സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ള ഒട്ടേറെ യാത്രക്കാർക്ക് ഇത് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. നൂറ് മീറ്റർ അകലെയുള്ള ദേശീയ പാതയിലേക്ക് എത്തണമെങ്കിൽ പോലും നാട്ടുകാർ 10 കിലോമീറ്ററോളം ദൂരം ചുറ്റി സഞ്ചരിക്കേണ്ട ഗതികേടിലാണ്. 2018 ലെ പ്രളയത്തിൽ ഒരു മാസക്കാലം ചപ്പാത്ത് മുങ്ങിപ്പോയിരുന്നു. കുത്തൊഴുക്കിൽ തകർന്ന ചപ്പാത്ത് പിന്നീട് മാസങ്ങളെടുത്താണ് പുനർനിർമിച്ചത്. എന്നാൽ തൊട്ടടുത്ത വർഷങ്ങളിലെ പ്രളയവും ചപ്പാത്തിനെ ദുർബലപ്പെടുത്തി. ഏറ്റവുമൊടുവിൽ 2022 ലെ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ പാലത്തിന്റെ ഒരു ഭാഗം ഭാഗികമായി തകർന്നു പോയി. ഇതോടെയാണു പുതിയത് പണിയാൻ പദ്ധതി ഒരുങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

5 കരാറുകൾ, 7 വലിയ പ്രഖ്യാപനങ്ങൾ! യുഎഇ പ്രസിഡൻ്റിൻ്റെ ഇന്ത്യ സന്ദർശനം അതിപ്രധാനമെന്ന് വിലയിരുത്തൽ 

ന്യൂഡൽഹി : ഇന്ത്യ-യുഎഇ ഉച്ചകോടിയെ ഹ്രസ്വവും  വളരെ പ്രധാനപ്പെട്ടതുമായ ഒരു സന്ദർശനമാണെന്ന്...

ഓഫീസ് മുറിയില്‍ ഡിജിപിയുടെ രതിക്രീഡകൾ ; അശ്ലീല വിഡിയോ പുറത്ത്,

ബംഗളൂരൂ : കര്‍ണാടകയിൽ പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ട്  സംസ്ഥാന പോലീസ് മേധാവിയുടെ...

ദീപക്കിന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ ; ‘ഡിഐജി അന്വേഷിക്കണം, റിപ്പോർട്ട് ഒരാഴ്ചക്കകം സമർപ്പിക്കണം’

കോഴിക്കോട് : ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കുവെച്ചതിന്...

ഉന്നാവ് കസ്റ്റഡി മരണക്കേസ്: മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗാറിന് തിരിച്ചടി ; ശിക്ഷ റദ്ദാക്കണമെന്ന ഹർജി തള്ളി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി : ഉന്നാവ് കസ്റ്റഡി മരണക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ്...